കുവൈത്തിൽ അഞ്ചിന് ചന്ദ്രഗ്രഹണം കാണാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാവും. വെള്ളിയാഴ്ച രാത്രി 8.45 മുതൽ നാലുമണിക്കൂർ നീളുന്ന ഗ്രഹണം ടെലിസ്കോപ്പിലൂടെ കാണാൻ കഴിയും. നഗ്നനേത്രങ്ങൾ കൊണ്ട് ഇത്തവണ ഗ്രഹണം കാണാൻ സാധ്യതയില്ലെന്ന് പ്രമുഖ കാലാവസ്ഥ പ്രവചനക്കാരനായ ആദിൽ അൽ സഅ്ദൂൻ കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഒൗഖാഫിെൻറ നേതൃത്വത്തിൽ പള്ളികളിൽ ഗ്രഹണ നമസ്കാരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.