ചാർട്ടേഡ് വിമാനങ്ങളുമായി സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ചാർട്ടേഡ് വിമാന സർവിസ് ഏർപ്പെടുത്തി സംഘടനകൾ.
കല കുവൈത്ത് ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു
കല കുവൈത്ത് ഏർപ്പെടുത്തുന്ന പ്രത്യേക വിമാന സർവിസിെൻറ ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു. നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തവരെ കല കുവൈത്ത് ഭാരവാഹികൾ നേരിട്ട് ബന്ധപ്പെടും. ഇവരെ ബന്ധപ്പെടാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കല കുവൈത്തിെൻറ പേരിൽ ചിലയാളുകൾ ബന്ധപ്പെടുന്നതായി പരാതി ലഭിച്ചതായും കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റിന് തുക ഓൺലൈനായി ആവശ്യപ്പെട്ടാണ് ചിലരെ ബന്ധപ്പെട്ടതായി അറിയുന്നത്. ഇതിൽ വഞ്ചിതരാകരുതെന്ന് കല ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പൽപക് വിമാന സർവിസിന്
കുവൈത്തിൽനിന്ന് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ബദുർ ട്രാവൽസിെൻറ സഹകരണത്തോടെ ചാർട്ടേഡ് വിമാന സർവിസ് നടത്താൻ ഒരുങ്ങുന്നു. യാത്രക്കാർക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നുവെന്നും സർവിസിന് അനുമതിക്കുള്ള നടപടികൾ അന്തിമഘട്ടത്തിലാെണന്നും പ്രസിഡൻറ് പി.എൻ. കുമാർ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പൽപക് വാർത്തക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് കെ.എം.സി.സി രജിസ്ട്രേഷൻ 10,000
കുവൈത്ത് കെ.എം.സി.സി ചാർട്ടേഡ് വിമാനത്തിൽ പോകാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുൻകൂർ പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അറിയിച്ചു. കെ.എം.സി.സിയുടെ പേരിൽ പണം അടക്കാൻ ആരെങ്കിലും ബന്ധപ്പെട്ടാൽ അവരുടെ പേരും നമ്പറും സഹിതം ലിങ്കിൽ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിെൻറ സമയക്രമം പ്രസിദ്ധീകരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. അതിനുശേഷം മാത്രമേ ടിക്കറ്റ് നൽകാൻ ബന്ധപ്പെടൂവെന്നും അവർ അറിയിച്ചു.
ട്രാക്ക് കുവൈത്ത് രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ (ട്രാക്ക്) കുവൈത്ത് ചാർട്ടേഡ് വിമാന സർവിസ് രജിസ്ട്രേഷൻ ആരംഭിച്ചു. അനുമതി കിട്ടുന്നതിനനുസരിച്ച് യാത്രാവിവരങ്ങൾ അറിയിക്കും. കുവൈത്തിലെ നിയമാനുസൃത താമസക്കാർക്കും ലോക്ഡൗൺ കാലഘട്ടത്തിൽ വിസ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം. വിമാനത്തിൽ പ്രവേശിക്കുംമുമ്പ് നടത്തുന്ന പരിശോധനകളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 51161690, 67073494, 55747144 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
