Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമിഷൻ വിങ്​സ്​ ഒാഫ്​...

മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ: മൂന്നുപേർ യാത്രയായി

text_fields
bookmark_border
മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ: മൂന്നുപേർ യാത്രയായി
cancel

കുവൈത്ത്​ സിറ്റി: ‘ഗൾഫ്​ മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’പദ്ധതിയുടെ ഭാഗമായി വിമാന ടിക്കറ്റ്​ നൽകിയ മൂന്നുപേർ ചൊവ്വാഴ്​ച കുവൈത്തിൽനിന്ന്​ നാട്ടിലേക്ക്​ യാത്രയായി. ചൊവ്വാഴ്​ച കണ്ണൂരിലേക്കുള്ള വിമാനത്തിലാണ്​ ഇവർ യാത്രയായത്​. ഏഴുമാസം മുമ്പ്​ കുവൈത്തിൽ വന്ന്​ ജഹ്​റയിലെ ഹോട്ടലിൽ ജോലി ചെയ്​തിരുന്നവരാണ്​ രണ്ടുപേർ. ഇവരിലൊരാൾ നാട്ടിൽ മത്സ്യബന്ധന തൊഴിലാളിയും മറ്റെയാൾ കൂലിപ്പണിക്കാരനുമായിരുന്നു.

ഏറെ പ്രതീക്ഷയുമായി പ്രവാസ ജീവിതം സ്വീകരിച്ച ഇവർ കരപിടിച്ചില്ല. അതിനിടക്കാണ്​ കോവിഡ്​ പ്രതിസന്ധി വരുന്നത്​. രണ്ടുപേരും കുവൈത്തിൽ 100 ദീനാർ ശമ്പളത്തിനാണ്​ ജോലി ചെയ്​തിരുന്നത്​. ബൈപാസ്​ ശസ്​ത്രക്രിയ കഴിഞ്ഞ ടാക്​സി ഡ്രൈവറാണ്​ മൂന്നാമത്തെയാൾ. ടാക്​സിയോട്ടം നിരോധിച്ചതോടെ ഇദ്ദേഹവും ദുരിതത്തിലായിരുന്നു. സുമനസ്സുകളുടെ സഹകരണത്തോടെ തയാറാക്കിയ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ ആറുദിവസംകൊണ്ട്​ 1250 ടിക്കറ്റുകളാണ്​ ലഭിച്ചത്​.

മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും പദ്ധതിയുടെ ഭാഗമായി വിമാന ടിക്കറ്റ്​ ലഭിച്ച നിരവധി പേർ ഇതിനകം നാടണഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത്​ ദൗത്യത്തിൽ നാട്ടിലേക്ക്​ പോകാൻ ടിക്കറ്റിന്​ പണമില്ലാതെ വിഷമിക്കുന്നവർക്കാണ്​ ഇൗ പദ്ധതിയിൽ ടിക്കറ്റ്​ ലഭ്യമാക്കുന്നത്​. ലഭ്യമായ അപേക്ഷകളിൽ പഠനം നടത്തി ഏറ്റവും അർഹർക്കാണ്​ ടിക്കറ്റ്​ നൽകുന്നത്​. വരുംദിവസങ്ങളിൽ കൂടുതൽ പേർ ഗുണഭോക്താക്കളാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story