Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വകാര്യ മേഖലയിലെ...

സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അലവൻസ്​ ഇരട്ടിയാക്കി

text_fields
bookmark_border
സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അലവൻസ്​ ഇരട്ടിയാക്കി
cancel

സ്വകാര്യ മേഖലയിലെ ജോലിക്ക്​ കുവൈത്തികളെ പ്രേരിപ്പിക്കാനാണ്​ അലവൻസ്​ ഇരട്ടിയാക്കിയത്
കുവൈത്ത്​ സിറ്റി: സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അലവൻസ്​ ഇരട്ടിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 
പൊതുമേഖലയിൽ എല്ലാവർക്കും ജോലി നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ജോലിക്ക്​ കുവൈത്തികളെ പ്രേരിപ്പിക്കാനാണ്​ അലവൻസ്​ ഇരട്ടിയാക്കിയത്​.

സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്​. ജോലിക്ക്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നവർക്ക്​ മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല. 
സെക്കൻഡറി, ഇൻറർമീഡിയറ്റ്​ യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 161 ദീനാറും ലോവർ സർട്ടിഫിക്കറ്റുള്ളവരുടേത്​ 161 ദീനാറുമാണ്​​ നിലവിൽ. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സർക്കാർ നൽകിവരുന്ന അലവൻസാണിത്​. 

എന്നിട്ടും താൽപര്യം കാണിക്കാത്ത പശ്ചാത്തലത്തിലാണ്​ ഇരട്ടിയാക്കാൻ തീരുമാനിച്ചത്​. സ്വകാര്യമേഖലയിൽ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറച്ചാൽ കുറവ്​ വരുന്ന തുക സർക്കാർ നൽകാനും തീരുമാനിച്ചു.
 കോവിഡ്​ പ്രതിസന്ധി വിപണിയെ ഉലച്ച സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ശമ്പളം വെട്ടിക്കുറക്കുന്നുണ്ട്​. അതേസമയം, ഇൗ തീരുമാനത്തെ അബ്​ദുല്ല അൽ കൻദരി എം.പി വിമർശിച്ചു. സ്വകാര്യ കമ്പനികൾക്ക്​ ശമ്പളം കുറക്കാൻ പ്രേരണ നൽകുന്നതാണിതെന്നാണ്​ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story