Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപേരറിയാത്ത നന്മക്ക്​...

പേരറിയാത്ത നന്മക്ക്​ കൈയടിക്കാം

text_fields
bookmark_border
പേരറിയാത്ത നന്മക്ക്​ കൈയടിക്കാം
cancel

കുവൈത്ത്​ സിറ്റി: നാട്ടിലേക്ക്​ തിരിച്ചുപോകാൻ വിമാന ടിക്കറ്റ്​ എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ്​ മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതി വൻ വിജയമായി. 
800 ദീനാർ മുടക്കി 10​ ടിക്കറ്റ്​ വാഗ്​ദാനം ചെയ്​ത സഹൃദയ​​െൻറ ആവശ്യം പേര്​ വെളിപ്പെടുത്തരുതെന്നായിരുന്നു. 
മറ്റുള്ളവർക്ക്​ പ്രചോദനമാവാൻ പേരു പറഞ്ഞുകൂടേ എന്ന്​ അറിയിച്ചപ്പോൾ ഫാത്തിമ, മുഹമ്മദ്​ എന്നീ മക്കളുടെ പേരിൽ എഴുതാൻ ആവശ്യപ്പെട്ടു. കരുണവറ്റാത്ത മനസ്സുകൾ ഉള്ളിടത്തോളം നമ്മൾ തോറ്റ ജനതയാവില്ലെന്ന്​ തെളിയിക്കുന്നതായിരുന്നു പ്രതികരണങ്ങൾ. 

കോവിഡ്​ പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതെയും മറ്റു പ്രശ്​നങ്ങളാലും നാടണയാൻ കൊതിക്കുന്നവർക്കായി​ ആശ്വാസത്തി​​െൻറ കൈത്തിരിനാളങ്ങൾ പ്രവഹിക്കുകയായിരുന്നു. ആറു ദിവസംകൊണ്ട്​ 1250ലധികം ടിക്കറ്റുകളാണ്​ പദ്ധതിയിൽ ലഭിച്ചത്​.  പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത്​ ദൗത്യത്തിൽ നാട്ടിലേക്ക്​ പോകാൻ ടിക്കറ്റിന്​ പണമില്ലാതെ വിഷമിക്കുന്നവർക്കാണ്​ ഇൗ പദ്ധതിയിൽ ടിക്കറ്റ്​ ലഭ്യമാക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story