മനോനില തെറ്റിയ കോവിഡുകാരന് കൈത്താങ്ങായി കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് മാനസികനില തെറ്റിയയാൾക്ക് തുണയായി കുവൈത്ത് കെ.എം.സി.സി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും മറ്റു പല കാരണങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്നയാൾ കഴിഞ്ഞദിവസം കോവിഡ് പരിശോധനക്ക് വിധേയനാവുകയും പോസിറ്റിവ് ആണെന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു. പിന്നീട് മാനസികനില തെറ്റി പെരുമാറാൻ തുടങ്ങി. മുറിയിലുള്ള സുഹൃത്തുക്കൾ ആംബുലൻസ് സേവനത്തിനായി നിരന്തരം ബന്ധപ്പെട്ടുവെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും സാധ്യമായില്ല.
അർധരാത്രി കെ.എം.സി.സി നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഫാസിൽ കൊല്ലം, മെഡിക്കൽ വിങ് വൈസ് ചെയർമാൻ നിഹാസ് വാണിമേൽ, ഹെല്പ് ഡെസ്ക് ടീമംഗം സലീം നിലമ്പൂർ തുടങ്ങിയവർ മുന്നിട്ടിറങ്ങി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റിനുള്ള ഇടപെടലുകൾ മെഡിക്കൽ വിങ് ടീം ലീഡർ അനസ് തയ്യിൽ പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.