കൂട്ടനടത്തം അപകടം വിളിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: കർഫ്യൂ ഇളവ് സമയത്തെ കൂട്ടനടത്തം അപകടം വിളിച്ചുവരുത്തുമെന്ന് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന് ഇത് കാരണമാവുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ആയിരങ്ങളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കാൻ ഇറങ്ങുന്നത്. വൈകീട്ട് നാലര മുതൽ ആറര വരെയാണ് റെസിഡൻഷ്യൽ ഏരിയകളിൽ വ്യായാമത്തിനായുള്ള നടത്തത്തിന് അനുമതി നൽകിയത്. മാസ്കും കൈയുറയും ധരിക്കണമെന്നും ഒരു മീറ്റർ അകലം പാലിക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, പരിധികൾ ലംഘിച്ചാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. നോമ്പുതുറക്ക് മുമ്പുള്ള സമയത്താണ് ഇളവ്. ഭക്ഷണ പൊതികളുമായി വരുന്ന വാഹനങ്ങൾക്കരികെ തിരക്കാണ്. വൈറസ് ബാധിതർ 10000 കവിഞ്ഞിട്ടും ഒരു വിഭാഗം ആളുകൾക്ക് സന്ദർഭത്തിെൻറ ഗൗരവം മനസ്സിലായിട്ടില്ല. സൂപ്പർ മാർക്കറ്റുകൾക്ക് തുറക്കാൻ അനുമതിയുള്ളത് നടക്കാൻ അനുവദിച്ച സമയത്തല്ല. അതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലത്രെ ജനം പുറത്തിറങ്ങുന്നത്. സാധനങ്ങൾ ഹോം ഡെലിവറി നടത്താൻ ബഖാലകൾക്ക് അനുമതി നൽകി. അതിനിടെ രണ്ടുമണിക്കൂർ ഇളവ് പിൻവലിച്ചതായി കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.