വ്യാജ വാർത്ത: ഒമ്പത് വെബ്സൈറ്റുകൾക്കെതിരെ നടപടി
text_fieldsകോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം നടപടിയെടുക്കുന്ന ന്യൂസ് പോർട്ടലുകളുടെ എണ്ണം 49 ആയി
കുവൈത്ത് സിറ്റി: വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒമ്പത് വെബ്സൈറ്റുകൾക്കെതിരെ നടപടി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം നടപടി സ്വീകരിച്ചത്.
ഉടമകൾക്കെതിരെ കേസെടുത്തു. ഇതോടെ കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം നടപടിയെടുക്കുന്ന ന്യൂസ് പോർട്ടലുകളുടെ എണ്ണം 49 ആയി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദിനാർ മുതൽ 5000 ദിനാർ വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വാർത്തകൾക്ക് ആധികാരിക ഉറവിടങ്ങൾ ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.