Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർമത്തിലും...

കർമത്തിലും ത്യാഗത്തിലും തിളങ്ങി മലയാളി നഴ്​സുമാർ

text_fields
bookmark_border
കർമത്തിലും ത്യാഗത്തിലും തിളങ്ങി മലയാളി നഴ്​സുമാർ
cancel
camera_alt?????? ?????????????? ?????????????????? ????????? ??????? ??????? ???. ????? ????????

കുവൈത്ത്​ സിറ്റി: വീണ്ടുമൊരു നഴ്​സസ്​ ദിനം വന്നെത്തു​േമ്പാൾ മലയാളി മാലാഖമാർക്ക്​ അഭിമാനിക്കാനേറെ. ലോക​ത്തി​ലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്​സുമാർ എന്ന ബഹുമതിക്ക്​ ഒത്ത പ്രവർത്തനമാണ്​ ഇൗ കോവിഡ്​ കാലത്ത്​ മലയാളി നഴ്​സുമാർ കാഴ്​ചവെക്കുന്നത്​. അതിനാൽ കുവൈത്തിൽ കോവിഡ്​ വാർഡുകൾ ഉൾപ്പെടെ നിർണായക സ്ഥലങ്ങളിലെല്ലാം മലയാളി നഴ്​സുമാരെയാണ്​ വിന്യസിക്കുന്നത്​. കഴിവും കാര്യക്ഷമതയും മാത്രമല്ല അർപ്പണ മനോഭാവവും കൂടിയാണ്​ അവരെ ആരോഗ്യ മന്ത്രാലയത്തിന്​ പ്രിയപ്പെട്ടവരാക്കുന്നത്​. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാളി നഴ്‌സുമാരുടെ സേവനം കുവൈത്തിൽ ഏറെ പ്രശംസിക്കപ്പെടുന്നു. ആഴ്​ചയിൽ 72 മണിക്കൂർ കഠിനാധ്വാനമാണ്​ അവർ​ ചെയ്യുന്നത്​. 

മലയാളി ആരോഗ്യപ്രവർത്തകരുടെ അർപ്പണ മനോഭാവം അവർക്ക് എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തമായി മാറുന്നുവെന്നത്​​ മറ്റൊരു വശം. പേഴ്​സനൽ പ്രൊട്ടക്ഷൻ എക്വിപ്​മ​​െൻറ്​ കിറ്റിനകത്ത്​ വിയർത്തുകുളിച്ച്​ വീർപ്പുമുട്ടിയാണ്​ അവർ ജോലി ചെയ്യുന്നത്​. 12 മണിക്കൂർ കിറ്റിനകത്ത്​ നിൽക്കേണ്ടി വരു​േമ്പാൾ ശുചിമുറികളിൽ പോകുന്നതും അസാധ്യമാണ്. പരിചരണത്തിനപ്പുറം രോഗികളുടെ വ്യക്​തിപരമായ കാര്യത്തിലടക്കം പുലർത്തുന്ന കരുതലിൽ മലയാളി നഴ്​സുമാർ മാതൃകയാണ്​. നഴ്​സുമാർ വഴിയാണ്​ ആശുപത്രിയിലുള്ളവരുടെ ആവശ്യങ്ങൾ സന്നദ്ധ സംഘടനകൾ അറിയുന്നത്​. പെ​െട്ടന്ന്​ ആശുപത്രിയിലെത്തുന്നവർ മാറ്റിയുടുക്കാൻ വസ്​ത്രങ്ങൾ പോലും ഇല്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിൽ സന്നദ്ധ സംഘടനകളെ അറിയിച്ചും സ്വന്തം നിലക്ക്​ പിരിവെടുത്ത്​ വാങ്ങി നൽകിയും ഇവർ മാതൃകയായിട്ടുണ്ട്​.

വ്യക്​തിപരമായ ത്യാഗം കൂടിയാണ്​ നഴ്​സുമാർക്ക്​ ഇൗ കോവിഡ്​ കാലം. ജോലി കഴിഞ്ഞ്​ വീട്ടിലെത്തുന്ന നഴ്​സുമാരിൽനിന്നും മറ്റ്​ ആരോഗ്യപ്രവർത്തകരിൽനിന്നും ജീവിതപങ്കാളിക്കും കുട്ടികൾക്കും രോഗം പകരുമോ എന്ന ആശങ്കയുണ്ട്​. ചിലർ സ്വന്തം നിലക്ക്​ മാറിത്താമസിക്കുകയോ കുട്ടികളെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്​തിട്ടുണ്ട്​. നഴ്​സുമാരുടെ വീട്ടിൽ ​ജോലിക്കാരിയെ കിട്ടാത്ത സാഹചര്യവുമുണ്ട്​. രോഗം പടരാൻ സാധ്യതയുള്ളതിനാൽ ഗാർഹികത്തൊഴിലാളികൾ വരാൻ തയാറാവുന്നില്ല. ആരോഗ്യ പ്രവർത്തകരിൽനിന്ന്​ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഇവരുടെ മക്കളെ അയൽപക്കത്തെ വീടുകളിലും ഏൽപ്പിക്കാൻ കഴിയില്ല. ഭാര്യയും ഭർത്താവും ജോലിയ്ക്ക് പോകേണ്ടിവരുമ്പോൾ കുട്ടികളെ നോക്കാൻ ആളില്ലാത്ത സാഹചര്യമാണ്. പ്രത്യേക വിമാനത്തിൽ കുട്ടികളെ നാട്ടിലയക്കണ​മെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട്​ നാളേറെയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsNurses Day
News Summary - kuwait, kuwait news, gulf news
Next Story