Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎന്ന്​ പോകാനാവും? 

എന്ന്​ പോകാനാവും? 

text_fields
bookmark_border
എന്ന്​ പോകാനാവും? 
cancel

കുവൈത്ത്​ സിറ്റി: പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​ത്​ ക്യാമ്പിൽ കഴിയുന്നവർ യാത്ര വൈകുന്തോറും ആശങ്കയിൽ. 20 ദിവസത്തിലേറെയായി ക്യാമ്പിൽ കഴിയുന്നവർക്ക്​ എന്ന്​ നാട്ടിൽ പോകാൻ കഴിയുമെന്ന്​ ഒരു രൂപവുമില്ല. 
12000ത്തോളം ഇന്ത്യക്കാരാണ്​ കുവൈത്തിൽ പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​ത്​ ക്യാമ്പിൽ കഴിയുന്നത്​. കുടുങ്ങിക്കിടക്കുന്ന മറ്റു ഇന്ത്യക്കാർക്കായി വിമാന സർവീസ്​ ആരംഭിച്ചെങ്കിലും പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തവരുടെ തിരിച്ചുപോക്ക്​ വൈകുകയാണ്​.

ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന്​ കുവൈത്ത്​ വാഗ്​ദാനം ചെയ്​തിട്ടുണ്ടെങ്കിലും ഇന്ത്യൻ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ്​ തടസ്സം. രജിസ്​ട്രേഷൻ പൂർത്തിയായത്​ മുതൽ യാത്രാ ദിവസം വരെ കുവൈത്ത്​ ആഭ്യന്തര മ​ന്ത്രാലയമാണ്​ ഇവർക്ക്​ താമസ സൗകര്യമൊരുക്കുന്നത്​. രജിസ്​റ്റർ ചെയ്​തവരെ സ്വന്തം താമസസ്ഥല​ത്തേക്ക്​ തിരിച്ചയച്ചിട്ടില്ല. ഇവരിൽ രോഗബാധിതരുമുണ്ട്​. കോവിഡ്​ ബാധിക്കുമോ എന്ന ഭീതിയിലുമാണിവർ. അനുമതി സംബന്ധിച്ച്​ പ്രാഥമികധാരണ ആയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഏപ്രിൽ 16 മുതൽ 20 വരെയായിരുന്നു ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ. അന്നുമുതൽ ക്യാമ്പിലാണ്​ ഇവർ കഴിയുന്നത്​. 

സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയാറാവാത്ത രാജ്യങ്ങളോട്​ കർശന നിലപാട്​ സ്വീകരിക്കണമെന്ന്​ സ്വദേശികൾക്കിടയിൽ അഭിപ്രായമുയരുന്നുണ്ട്​. എം.പിമാരും പാർലമ​െൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം അടക്കമുള്ളവരും പരസ്യമായി ഇത്​ പ്രകടിപ്പിച്ചു. ഇൗജിപ്​ത്​ പൗരന്മാർ ഇപ്പോൾ തിരിച്ചുപോവുന്നുണ്ട്​. അടുത്തയാഴ്​ച ബംഗ്ലാദേശ്​ പൗരന്മാരുടെയും മടക്കയാത്ര ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story