Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ദൈ​വം ന​മ്മെ...

‘ദൈ​വം ന​മ്മെ കൈ​വി​ടി​ല്ല’: ഹൃ​ദ്യ​മാ​യ റ​മ​ദാ​ൻ വി​ഡി​യോ​യു​മാ​യി ​‘സൈ​ൻ’ വീ​ണ്ടും

text_fields
bookmark_border
‘ദൈ​വം ന​മ്മെ കൈ​വി​ടി​ല്ല’: ഹൃ​ദ്യ​മാ​യ റ​മ​ദാ​ൻ വി​ഡി​യോ​യു​മാ​യി ​‘സൈ​ൻ’ വീ​ണ്ടും
cancel
camera_alt?????????? ????????????? ???? ?????????????????? ???????? ??????????????????????

കു​വൈ​ത്ത്​ സി​റ്റി: മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും റ​മ​ദാ​നി​ൽ ഹൃ​ദ്യ​മാ​യ വി​ഡി​യോ പു​റ​ത്തി​റ​ക്കി കു​വൈ​ത്തി​ലെ ടെ​ലി​കോം ക​മ്പ​നി​യാ​യ സൈ​ൻ. കോ​വി​ഡ്​ കാ​ല​ത്തെ റ​മ​ദാ​ൻ വി​ശേ​ഷ​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ​‘ദൈ​വം ന​മ്മെ കൈ​വി​ടി​ല്ല’ ത​ല​ക്കെ​ട്ടി​ലു​ള്ള വി​ഡി​യോ​യി​ൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ അ​തി​ജ​യി​ച്ച്​ നാം ​മു​ന്നോ​ട്ടു​പോ​വു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ പ​ങ്കു​വെ​ക്കു​ന്നു. ര​ണ്ടാ​ഴ്ച​കൊ​ണ്ട്​ 1.3 കോ​ടി ആ​ളു​ക​ളാ​ണ്​ യൂ​ട്യൂ​ബി​ൽ വി​ഡി​യോ ക​ണ്ട​ത്. ജാ​ല​ക​വാ​തി​ൽ തു​റ​ന്നു​നോ​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ മു​ന്നി​ൽ അ​ട​ഞ്ഞ സ്​​കൂ​ൾ വാ​തി​ലും ആ​ളൊ​ഴി​ഞ്ഞ ക​ളി​മു​റ്റ​വും.

‘ഞാ​ൻ ഉ​മ്മ​യോ​ട്​ ചോ​ദി​ച്ചു, എ​ന്താ​ണ്​ പ്ര​ശ്​​നം, എ​ല്ലാ​വ​രും എ​വി​ടെ പോ​യി’ ഇ​ങ്ങ​നെ തു​ട​ങ്ങു​ന്ന വ​രി​ക​ൾ​ക്ക്​ ഹൃ​ദ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ചാ​രു​ത​യേ​റ്റു​ന്നു. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ത​ന്നെ​യാ​ണ്​ വി​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ്. ലോ​ക്​​ഡൗ​ണി​ൽ വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കേ​ണ്ട​തി​​െൻറ​യും ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​​െൻറ​യും ആ​വ​ശ്യ​ക​ത ര​ണ്ട​ര മി​നി​റ്റി​ൽ മ​നോ​ഹ​ര​മാ​യി ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്നു. റ​മ​ദാ​നി​ൽ ‘സൈ​ൻ’ പു​തി​യ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി എ​ത്താ​റു​ണ്ട്. 

2018ൽ ​ലോ​ക​നേ​താ​ക്ക​ളെ ഇ​ഫ്​​താ​റി​ന്​ ക്ഷ​ണി​ക്കു​ന്ന ഫ​ല​സ്​​തീ​ൻ ബാ​ല​​െൻറ ദൃ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തി​യ വി​ഡി​യോ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഫ​ല​സ്​​തീ​നി​​െൻറ ദു​രി​താ​വ​സ്ഥ​യി​ലേ​ക്ക്​ ലോ​ക​ത്തി​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​യി​രു​ന്നു വി​ഡി​യോ. ഇ​ത്ത​വ​ണ സൈ​ൻ കു​വൈ​ത്ത്​ ടീ​മി​​െൻറ ആ​ശ​യം ആ​വി​ഷ്​​ക​രി​ച്ച​ത്​ കു​വൈ​ത്തി​ലെ ജോ​യ്​ പ്രൊ​ഡ​ക്​​ഷ​ൻ ആ​യി​രു​ന്നു. ല​ബ​നാ​ൻ പൗ​ര​നാ​യ സാ​മി​ൽ അ​ബൂ​ദ്​ ആ​ണ്​ സം​വി​ധാ​നം ചെ​യ്​​ത​ത്. ഹി​ബ ഹ​മ​ദ​യു​ടെ വ​രി​ക​ൾ​ക്ക്​ ബ​ഷാ​ർ അ​ൽ ശ​ത്തി സം​ഗീ​തം ന​ൽ​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്​ സ​ന്ദേ​ശ വി​ഡി​യോ​ക്ക്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story