Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി​ക്ക​റ്റി​ന്​...

ടി​ക്ക​റ്റി​ന്​ പ​ണ​മി​ല്ലാ​തെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ

text_fields
bookmark_border
ടി​ക്ക​റ്റി​ന്​ പ​ണ​മി​ല്ലാ​തെ  നി​ര​വ​ധി പ്ര​വാ​സി​ക​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: തി​രി​ച്ചു​പോ​ക്കി​ന്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​പ്പോ​ൾ ടി​ക്ക​റ്റി​ന്​ പ​ണ​മി​ല്ലാ​തെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​താ​യി കൈ​യി​ലു​ള്ള പ​ണം തീ​ർ​ന്ന​വ​ർ ടി​ക്ക​റ്റി​നു​ള്ള 80 ദീ​നാ​ർ ക​ണ്ടെ​ത്താ​നാ​വാ​തെ വ​ല​യു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മെ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ത​ല​യൊ​ന്നി​ന്​ 80 ദീ​നാ​റാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. കു​ടും​ബ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി പേ​ർ വ​രു​മാ​ന​മി​ല്ലാ​തെ കൈ​യി​ലു​ള്ള പ​ണം വാ​ട​ക ന​ൽ​കാ​നും നി​ത്യ​ജീ​വി​ത​ത്തി​നും ചെ​ല​വ​ഴി​ച്ച്​ ഒ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന കി​റ്റു​ക​ളാ​ണ്​ പ​ട്ടി​ണി മാ​റ്റു​ന്ന​ത്.

ക​ടം വാ​ങ്ങാ​മെ​ന്ന്​ ക​രു​തി​യാ​ൽ ആ​​രു​ടെ പ​ക്ക​ലും പൈ​സ​യി​ല്ലാ​ത്ത അ​വ​സ്ഥ. കു​ടും​ബ​ത്തെ നാ​ട്ടി​ല​യ​ച്ചാ​ൽ ഉ​ള്ള​തു​കൊ​ണ്ട്​ ക​ഴി​ഞ്ഞു​കൂ​ടാ​മെ​ന്ന്​ ക​രു​തു​ക​യാ​ണ്​ ഇ​ത്ത​ര​ക്കാ​ർ. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ കി​ട്ടാ​വു​ന്ന​തി​​െൻറ പ​ര​മാ​വ​ധി സ​മാ​ഹ​രി​ച്ചാ​ണ്​ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. അ​തു​ത​ന്നെ എ​ത്ര ദി​വ​സ​ത്തേ​ക്കു​കൂ​ടി ക​ഴി​യു​മെ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്. കു​വൈ​ത്തി​ൽ 30,000 പേ​ർ തി​രി​ച്ചു​പോ​ക്കി​നാ​യി എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തി​ൽ വ​ലി​യൊ​രു വി​ഭാ​ഗം വ​രു​മാ​ന​മി​ല്ലാ​താ​യ​വ​രാ​ണ്. കൂ​ടു​ത​ൽ പേ​ർ​ക്ക്​ ടി​ക്ക​റ്റ്​ ന​ൽ​കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ഇ​പ്പോ​ഴി​ല്ല.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന്​ ഇ​തി​നാ​യി പ​ണം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തേ ഉ​യ​രു​ന്നു​ണ്ട്. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കി​യ തു​ക ത​ന്നെ​യാ​ണി​ത്. ഇ​ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​വ​ർ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ന്ന ഇൗ ​ഘ​ട്ട​ത്തി​ൽ വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ​ണ്​ വി​നി​യോ​ഗി​ക്കു​ക​യെ​ന്ന ചോ​ദ്യ​മാ​ണ്​ ഉ​യ​രു​ന്ന​ത്. കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം പൗ​ര​ന്മാ​രെ സൗ​ജ​ന്യ​മാ​യി തി​രി​ച്ചു​കൊ​ണ്ടു​വ​രു​േ​മ്പാ​ൾ ഇ​ന്ത്യ കൈ​യൊ​ഴി​ഞ്ഞ​ത്​ വി​ദേ​ശി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നാ​ണ​ക്കേ​ട്​ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story