Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൈനീസ്​ മെഡിക്കൽ സംഘം...

ചൈനീസ്​ മെഡിക്കൽ സംഘം കുവൈത്തിലെത്തി

text_fields
bookmark_border
ചൈനീസ്​ മെഡിക്കൽ സംഘം കുവൈത്തിലെത്തി
cancel
camera_alt????????? ?????????????? ???. ????? ???????????? ??????????? ??????? ???????? ??????? ???????????? ??????? ?????

കുവൈത്ത്​ സിറ്റി: ചൈനയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈത്തിലെത്തി. കുവൈത്ത്​ ആരോഗ്യമന്ത്രി ഡോ. ബാസി ൽ അസ്സബാഹി​​െൻറ അധ്യക്ഷതയിൽ സംഘം യോഗം ചേർന്ന്​ സ്ഥിതി വിലയിരുത്തി. കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ മാർഗനിർദേശം നൽകാനാണ്​ സംഘം എത്തിയത്​. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്​തഫ രിദ, കുവൈത്ത്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ മെഡിക്കൽ സ്​പെഷലൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഫവാസ്​ അൽ രിഫാഇ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു. മൂന്നുദിവസം സംഘം കുവൈത്തിലുണ്ടാവും. നിരവധി ഫീൽഡ്​ സന്ദർശങ്ങളും ആരോഗ്യമന്ത്രാലയത്തിലെ വിദഗ്​ധരുമായി ചർച്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

കോവിഡ്​ പ്രതിരോധ രംഗത്തെ അനുഭവ​ങ്ങൾ പരസ്​പരം കൈമാറും. കോവിഡ്​ 19 ആദ്യമായി റിപ്പോർട്ട്​ ചെയ്​ത രാജ്യമാണ്​ ചൈന. ഏറെ വ്യാപനം സംഭവിച്ച അവിടെ സ്ഥിതി നിയന്ത്രണത്തിലേക്ക്​ കൊണ്ടുവരാൻ അധികൃതർക്ക്​ കഴിഞ്ഞു. ഇൗ അനുഭവങ്ങൾ കോവിഡ്​ പ്രതിരോധത്തിൽ കുവൈത്തിന്​ തുണയാവും. നേര​േത്ത ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിലെത്തിയിരുന്നു. കഴിഞ്ഞദിവസം ഇവർ തിരിച്ചുപോയി. പകർച്ചവ്യാധി ചികിത്സയിൽ പ്രത്യേക പരി​ശീലനം ലഭിച്ച ഡോക്​ടർമാരാണ്​ കുവൈത്തിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story