Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്​: ഇതുവരെ...

പൊതുമാപ്പ്​: ഇതുവരെ രജിസ്​റ്റർചെയ്​തത്​ 20000ത്തോളം പേർ

text_fields
bookmark_border
പൊതുമാപ്പ്​: ഇതുവരെ രജിസ്​റ്റർചെയ്​തത്​ 20000ത്തോളം പേർ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇതുവരെ പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തത്​ 20,000ത്തോളം പേർ. ഏപ്രിൽ ഒന്നുമുതലാണ്​ രാജ്യത്ത്​ പൊതുമാപ്പ്​ രജിസ്​ട്രേഷൻ ആരംഭിച്ചത്​. ഇന്ത്യ, ഫിലിപ്പീൻസ്​, ​ശ്രീലങ്ക, ബംഗ്ലാദേശ്​, ഇൗജിപ്​ത്​ എന ്നീ രാജ്യക്കാർക്ക്​ ആദ്യ 20 ദിവസങ്ങളിലായി രജിസ്​ട്രേഷൻ നടത്തി. തുടർന്ന്​ എല്ലാ രാജ്യക്കാർക്കുമാണ്​ ഇപ്പോൾ രജ ിസ്​ട്രേഷൻ​. നിലവിലെ തീരുമാനപ്രകാരം ഏപ്രിൽ 30ന്​ അവസാനിക്കും.
അതേസമയം, രജിസ്​ട്രേഷൻകേന്ദ്രങ്ങളിൽ വൻ തിരക്ക്​ അനുഭവപ്പെടുന്നതിനാൽ നീട്ടാനും സാധ്യതയുണ്ട്​. സമയം നീട്ടണമെന്ന്​ വിവിധ രാജ്യങ്ങളുടെ എംബസികൾ ആവശ്യപ്പെട്ടതായാണ്​ വിവരം.

ശ്രീലങ്ക ഒൗദ്യോഗികമായിത്തന്നെ കാലാവധി നീട്ടണമെന്ന്​ ആവശ്യപ്പെട്ടു. ഇനിയും ഏറെ ​ആളുകൾ രജിസ്​റ്റർ ചെയ്യാൻ തയാറായി പുറത്തുണ്ട്​. 2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്.
മൂന്നുമാസത്തോളം അനുവദിച്ചിട്ടും 57000 ആളുകൾ മാത്രമാണ്​ അന്ന്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​. പൊതുമാപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ 154000 ​പേരാണ്​ ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്​. അന്ന്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താത്ത ലക്ഷത്തിന്​ മുകളിൽ ആളുകൾ അനധികൃത താമസക്കാരായി ഇപ്പോൾ കുവൈത്തിലുണ്ട്​.

സൗജന്യമായി വിമാന ടിക്കറ്റ്​ നൽകുന്നതും കുവൈത്തിലെ നിലവിലെ തൊഴിൽ പ്രതിസന്ധികളും കാരണം കൂടുതൽ ആളുകൾ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നത്​. എന്നാൽ, വലിയൊരു വിഭാഗം അനധികൃത താമസക്കാർ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നിട്ടില്ല. പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്നവർക്ക്​ നിയമപരമായ മാർഗത്തിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ​ തടസ്സമില്ല. എന്നാൽ, യാത്രവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്​മിനിസ്​ട്രേഷനെ സമീപിച്ച്​ കേസിൽ പുനഃപരിശോധന ആവശ്യപ്പെടാം. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story