Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​പെയർ പാർട്​സ്​...

സ്​പെയർ പാർട്​സ്​ കടകൾക്ക്​ നിയന്ത്രണ​ങ്ങളോടെ പ്രവർത്തനാനുമതി

text_fields
bookmark_border
സ്​പെയർ പാർട്​സ്​ കടകൾക്ക്​  നിയന്ത്രണ​ങ്ങളോടെ പ്രവർത്തനാനുമതി
cancel
camera_alt????????????? ????? ?????? ??????? ?? ????? ???????????? ??????????? ?????? ????????? ?????

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വർക്​ഷോപ്പുകളും ഒാ​േട്ടാപാർട്​സ്​ സ​െൻററുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവ ർത്തിക്കാൻ അനുമതി. തിങ്കളാഴ്​ച വൈകുന്നേരം ചേർന്ന മന്ത്രിസഭ യോഗമാണ്​ ഇതുസംബന്ധിച്ച്​ മുനിസിപ്പാലിറ്റിക്ക്​ നിർദേശം നൽകിയത്​. ആരോഗ്യമന്ത്രാലയ മാർഗനിർദേശങ്ങൾ പാലിച്ചുവേണം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ. ഇത്​ മുനിസിപ്പാലിറ്റി പരിശോധിക്കണം. വിദേശരാജ്യങ്ങളിൽനിന്ന്​ തിരി​ച്ചെത്തിക്കുന്ന കുവൈത്തികളെ പാർപ്പിക്കാൻ 3000 പേർക്ക്​ കഴിയാവുന്ന സ്ഥലമൊരുക്കാൻ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇതിനായി കൂടുതൽ ഹോട്ടലുകൾ ഏറ്റെടുക്കും.

ഇറക്കുമതി ഉൽപന്നങ്ങളുടെ ക്ലിയറൻസ്​ വേഗത്തിലാക്കാൻ വാണിജ്യ ​അതോറിറ്റി, ആരോഗ്യമന്ത്രാലയം, മുനിസിപ്പാലിറ്റി, കാർഷിക-മത്സ്യവിഭവ അ​​തോറിറ്റി, പരിസ്ഥിതി അതോറിറ്റി, പബ്ലിക്​ അതോറിറ്റി ഫോർ ഫുഡ്​ ആൻഡ്​ നൂട്രീഷ്യൻ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെ 24 മണിക്കൂറും തുറമുഖങ്ങളിൽ വിന്യസിക്കാൻ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story