കോവിഡ് റിപ്പോർട്ട്: ഫൈഹ സഹകരണ സംഘം പൂട്ടി
text_fieldsകുവൈത്ത് സിറ്റി: ആശങ്ക പടർത്തി വിവിധ സ്ഥലങ്ങളിലെ സഹകരണ സംഘങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നു. ഫൈഹയില െ ജംഇയ്യ കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൂട്ടി. കഴിഞ്ഞ ദിവസം ഷാമിയയിലെ സഹകരണ സംഘത്തിൽ സന്നദ്ധ സേ വനം അനുഷ്ഠിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിൽ പത്തിലേറെ ജീവനക്കാർക്ക് ഇതിനകം കോവിഡ് ബാധിച്ചു. ഇൗ കേന്ദ്രങ്ങളിൽ അധികൃതർ അണുനശീകരണം നടത്തി.
വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയശേഷം സഹകരണ സംഘങ്ങളെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നുണ്ട്. മാസ്കും കൈയുറയും ധരിപ്പിച്ച് സാമൂഹിക അകലം പാലിക്കുന്ന വിധത്തിൽ നിയന്ത്രിച്ച് മാത്രമേ ആളുകളെ ജംഇയ്യകളിലേക്ക് കടത്തിവിടുന്നുള്ളൂ. പ്രവേശന കവാടങ്ങളിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരുണ്ട്. എന്നിട്ടും ഏതാനും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് അധികൃതരെ അമ്പരപ്പിച്ചു.
ഇഷ്ബിലിയ സഹകരണ സംഘത്തിൽ മൂന്നു ജീവനക്കാർക്ക് വൈറസ് ബാധിച്ചു. റൗദ, ഹവല്ലി സഹകരണ സംഘങ്ങളിലെ ഒാരോ ജീവനക്കാർക്കും കൊറോണ ബാധിച്ചു. കഴിഞ്ഞ ആഴ്ച സുർറ, അർദിയ, ദസ്മ സഹകരണ സംഘങ്ങളിലെ പഴം, പച്ചക്കറി സെക്ഷനിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, എല്ലാ ജംഇയ്യകളിലും ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടമുണ്ടെന്നും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച എല്ലാ സഹകരണ സംഘങ്ങളും പൂർണമായി അണുവിമുക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
