പൊതുമാപ്പ്: രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ ഞായറാഴ്ച വൻ തിരക്ക് . ഏപ്രിൽ 26 മുതൽ 30 വരെ എല്ലാ രാജ്യക്കാർക്കും എന്ന് അറിയിപ്പുണ്ടായതിനാൽ വിവിധ രാജ്യക്കാർ കൂട്ടമായെത്തി. നേരത്ത േ ഫിലിപ്പീൻസ്, ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യക്കാർക്ക് ഏപ്രിൽ ഒന്നുമുതൽ അഞ്ചുദിവസം വീതം അനുവദി ച്ചിരുന്നു. ഇൗ രാജ്യങ്ങളിലെ അന്ന് രജിസ്റ്റർ ചെയ്യാത്തവർക്കും ഇൗ ഘട്ടത്തിൽ അവസരമുണ്ട്. പ്രധാനമായും ഇത്തരക്കാരാണ് ഞായറാഴ്ചത്തെ വൻ തിരക്കിന് കാരണം.
രണ്ടായിരത്തോളം പേർ രജിസ്ട്രേഷൻ സാധ്യമാവാതെ മടങ്ങിയതായാണ് വിവരം. മഹബൂലയിലെ ലോക്ഡൗൺ പ്രദേശത്തുനിന്ന് വന്നവരും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരിൽ ഉണ്ട്. ഇവർക്ക് തിരിച്ച് താമസസ്ഥലത്തേക്ക് പോവാൻ കഴിയാത്ത സ്ഥിതിയുണ്ട്. അടുത്തദിവസം രജിസ്ട്രേഷൻ നടത്താമെന്ന പ്രതീക്ഷയിൽ ചിലർ കേന്ദ്രങ്ങൾക്ക് പുറത്ത് റോഡിൽ താമസിച്ചു. രജിസ്റ്റർ ചെയ്തവർ കബ്ദിൽ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച ക്യാമ്പിലാണ് കഴിയുന്നത്.
വിമാന സർവിസ് ആരംഭിക്കുന്നതുവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് താമസ സൗകര്യമൊരുക്കുന്നത്. പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നീ നാല് സെൻററുകളിലാണ് രജിസ്ട്രേഷൻ. രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
