Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്​:...

പൊതുമാപ്പ്​: ശ്രീലങ്കക്കാരു​ടെ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും

text_fields
bookmark_border
പൊതുമാപ്പ്​: ശ്രീലങ്കക്കാരു​ടെ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും
cancel

കുവൈത്ത് സിറ്റി: പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്ന ശ്രീലങ്കക്കാരുടെ രജിസ്​ട്രേഷൻ ശനിയാഴ്​ച അവസാനിക്കും. ഏപ്രിൽ 21 മുതൽ 25 വരെയാണ്​ ശ്രീലങ്കക്കാരുടെ രജിസ്​ട്രേഷൻ നിശ്ചയിച്ചിരുന്നത്​. ഫിലിപ്പീൻസ്​, ഇൗജിപ്​ത്​, ഇന്ത്യ, ബംഗ്ലാദേശ്​ എന്നീ രാജ്യക്കാരുടെ രജിസ്​ട്രേഷനാണ്​ മുൻ ദിവസങ്ങളിൽ നടന്നത്​. മറ്റുരാജ്യക്കാരുടെ രജിസ്​ട്രേഷൻ ഏപ്രിൽ 26 മുതൽ 30 വരെയാണ്​ നിശ്ചയിച്ചിട്ടുള്ളത്​. പുരുഷന്മാർക്ക്​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​​ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നീ നാല്​ സ​െൻററുകളിലാണ്​ രജിസ്​ട്രേഷൻ​.


രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനസമയം എന്നാണ്​ അറിയിപ്പെങ്കിലും ഒരുമണിയോടെ നടപടിക്രമങ്ങൾ നിർത്തി അധികൃതർ ഗേറ്റ്​ അടക്കുന്നുണ്ട്​. ശ്രീലങ്കക്കാർ പൊതുമാപ്പ്​ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്നാണ്​ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന്​ ലഭിച്ച വിവരം. രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ തിരക്ക്​ അനുഭവപ്പെട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story