Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right3910 കുവൈത്തികളെകൂടി...

3910 കുവൈത്തികളെകൂടി തിരിച്ചെത്തിച്ചു

text_fields
bookmark_border
3910 കുവൈത്തികളെകൂടി തിരിച്ചെത്തിച്ചു
cancel
camera_alt1. ??????????????????????? ????????????? ????????? ????????? ????????????? ???????????????? ????????????????,

കുവൈത്ത്​ സിറ്റി: 21 വിമാനങ്ങളിലായി 3910 കുവൈത്തികളെ കൂടി വെള്ളിയാഴ്​ച രാജ്യത്ത്​ തിരിച്ചെത്തിച്ചു. കുവൈത്ത്​ എ യർവേസ്​ 13 സർവിസുകളും ജസീറ എയർവേ​സ്​ എട്ട്​ സർവിസുകളുമാണ്​ നടത്തിയത്​. ശനിയാഴ്​ച 20 വിമാനങ്ങളിൽ 3460 പേരെ കൂടി കൊണ ്ടുവരുന്നുണ്ട്​. ജസീറ ഏഴ്​ വിമാനങ്ങളും കുവൈത്ത്​ എയർവേയ്​സ്​ 13 വിമാനങ്ങളുമാണ്​ ശനിയാഴ്​ച ഷെഡ്യൂൾ ചെയ്​തിട്ട ുള്ളത്​. ഏപ്രിൽ 19 മുതൽ മേയ്​ ഏഴുവരെയായി വിവിധ രാജ്യങ്ങളിലെ 16 വിമാനത്താവളങ്ങളിൽനിന്നാണ്​ വിമാനങ്ങൾ​ ഷെഡ്യൂൾ ചെയ്​തിട്ടുള്ളത്​.


റിയാദ്​, ദമ്മാം, ജിദ്ദ, അബൂദബി, ദുബൈ, മനാമ, ദോഹ, മസ്​കത്ത്​, കൈറോ, അലക്​സാണ്ട്രിയ, അമ്മാൻ, ലണ്ടൻ, ഇസ്​താംബൂൾ, അങ്കാറ, ജനീവ, പാരിസ്​ വിമാനത്താവളങ്ങളിൽനിന്നാണ്​ ​പ്രത്യേക വിമാന സർവിസ്​ നടത്തുന്നത്​. 188 വിമാനങ്ങളിൽ 40,000 കുവൈത്തികളെ മേയ്​ ഏഴിനകം തിരിച്ചെത്തിക്കും.
വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ​ നേതൃത്വത്തിലാണ്​ ഒരുക്കം നടത്തിയത്​. ഉൗഷ്​മളമായ വരവേൽപാണ്​ തിരിച്ചെത്തുന്ന സ്വദേശികൾക്ക്​ വിമാനത്താവളത്തിൽ നൽകുന്നത്​.
തിരിച്ചുവരുന്നവരെ വിമാനത്താവളത്തിൽ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. രോഗസംശയമുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ കൂടുതൽ ഹോട്ടലുകൾ ഏറ്റെടുത്തിട്ടുണ്ട്​. ധനമന്ത്രാലയമാണ്​ നിരീക്ഷണ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നത്​.

എട്ട്​ കുവൈത്തികൾ തിരുവനന്തപുരത്തുനിന്നും
കുവൈത്ത്​ സിറ്റി: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്തികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഭാഗമായി എട്ടുപേരെ തിരുവനന്തപുരത്തുനിന്നും എത്തിച്ചു. തായ്​ലാൻഡിൽനിന്ന്​ കുവൈത്തികളെ തിരിച്ചുകൊണ്ടുവരാൻ അയച്ച പ്രത്യേക വിമാനത്തിലാണ്​ തിരുവനന്തപുരത്ത്​ ഹോട്ടലിൽ കുടുങ്ങിയവരെയും കൊണ്ടുവന്നത്​. ബാ​േങ്കാക്കിൽനിന്ന്​ കുവൈത്തി പൗരന്മാരുമായി തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്​ച രാവിലെയാണ്​ എത്തിയത്​. അവിടെനിന്ന്​ കുവൈത്ത്​ സമയം രാവിലെ പത്തരയോടെ ഇവിടെയെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story