മിഷ്രിഫ് ക്യാമ്പിലെ അസൗകര്യങ്ങൾക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷ
text_fieldsപോരായ്മകൾ പരിഹരിക്കുമെന്ന് അധികൃതർ; വിവിധ കൂട്ടായ്മകൾ വെള്ളമെത്തിച്ചു
കുവൈത്ത് സിറ്റി: കോവിഡ് ബാധ ിതർക്കായി മിഷ്രിഫിൽ സ്ഥാപിച്ച നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട അസൗകര്യങ്ങൾക്ക് പരിഹാരമാവു മെന്ന് പ്രതീക്ഷ.
വേണ്ടത്ര ശുചിമുറികളും വെള്ളവുമില്ലാതെ അന്തേവാസികൾ പ്രയാസപ്പെട്ടിരുന്നു.
വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന് ഉറപ്പുനൽകിയതായും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
കെ.െഎ.ജി, കെ.കെ.െഎ.സി, കെ.എം.സി.സി, കെ.കെ.എം.എ, വെൽഫെയർ കേരള കുവൈത്ത് തുടങ്ങിയ വിവിധ സംഘടനകളും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കുവൈത്ത് അധികൃതരെ അറിയിച്ചു. പാർലമെൻറ് അംഗങ്ങളെയും മറ്റും ഉപയോഗിച്ചും സമ്മർദം ചെലുത്തി.
കൂടുതൽ നഴ്സുമാരെ മിഷ്രിഫിൽ നിയോഗിക്കുമെന്നാണ് വിവരം. ഇന്ത്യക്കാരാണ് ക്യാമ്പിൽ കൂടുതലും. സാധനങ്ങൾ എത്തിച്ചുനൽകാൻ ഇന്ത്യൻ സംഘടനകൾക്ക് കുവൈത്ത് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് തിങ്കളാഴ്ച വിവിധ സംഘടനകൾ വെള്ളവും മറ്റും എത്തിച്ചുനൽകി. എൻ.ബി.ടി.സി കമ്പനി 2000 കുപ്പിവെള്ളവും രണ്ട് കുടിവെള്ള ടാങ്കറും അയച്ചു. രോഗികളുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
