പൊതുമാപ്പ് രജിസ്ട്രേഷൻ: ദിവസവും സേവനവുമായി ടീം വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ എത്തുന്നവർക്ക് സഹായവുമായി ടീം വെൽഫെയർ ഹെൽപ് ഡെസ ്ക്. ഇന്ത്യക്കാരുടെ രജിസ്ട്രേഷന് നിശ്ചയിച്ച മുഴുവൻ ദിവസങ്ങളിലും ടീം വെൽഫെയർ ഹെൽപ് ഡെസ്ക് സജീവമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം എംബസിയുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കിയത് വിവിധ സംഘടനകളുടെ വളൻറിയർമാരാണ്. പൊതുമാപ്പ് രജിസ്ട്രേഷൻ കേന്ദ്രങ്ങളിലും ടീം വെൽഫെയർ വളൻറിയർമാർ സേവനരംഗത്ത് സജീവമായിരുന്നു.
ഔട്ട് പാസ് അപേക്ഷകൾ പൂരിപ്പിക്കാനും മാർഗനിർദേശങ്ങൾ നൽകാനും ടീം വെൽഫെയർ വളൻറിയർമാർ നേതൃത്വം നൽകി. കൂടാതെ, പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താൻ വന്നവർക്ക് വെള്ളം, ജ്യൂസ്, ആഹാരം എന്നിവ വിതരണം ചെയ്തു. പൊതുമാപ്പ് ടീം വെൽഫെയർ ക്യാപ്റ്റൻ റഷീദ് ഖാൻ, വിനോദ് പെരേര, നാസര്‍ ഇല്ലത്ത്, ജലീല്‍ പെരുമ്പടപ്പ്, ജോയ്, നഈം, സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
