Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യക്കാരുടെ...

ഇന്ത്യക്കാരുടെ പൊതുമാപ്പ്​ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും

text_fields
bookmark_border
ഇന്ത്യക്കാരുടെ പൊതുമാപ്പ്​ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും
cancel

കുവൈത്ത്​ സിറ്റി: പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ തിങ്കളാഴ്​ച അവസാനിക്കും. കാലാവധിയുള്ള പാസ്​പോർട്ട്​ കൈവശമുള്ള ഇന്ത്യക്കാരുടെ രജിസ്​ട്രേഷനാണ്​ ഇപ്പോൾ നടക്കുന്നത്​. പുരുഷന്മാർക് ക്​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നീ നാല്​ സ​െൻററുകളിലാണ്​ രജിസ്​ട്രേഷൻ​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് സമയം എന്നാണ്​ അറിയിപ്പെങ്കിലും ഒരുമണിയോടെ നടപടിക്രമങ്ങൾ നിർത്തി അധികൃതർ ഗേറ്റ്​ അടക്കുന്നുണ്ട്​.

അതിനാൽ, നേരത്തേ എത്തണം. മാർച്ച്​ ഒന്നിന്​ മുമ്പ്​ വിസ കാലാവധി കഴിഞ്ഞവർക്കാണ്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താൻ കഴിയുക. മാർച്ച്​ ഒന്നിന്​ ശേഷം ഇഖാമ കഴിഞ്ഞവർക്ക് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്​ പ്രകാരം​ മേയ്​ 31 വരെ വിസ സ്വാഭാവികമായി പുതുക്കപ്പെട്ടിട്ടുണ്ട്​. പാസ്​പോർട്ട്​ ഇല്ലാത്തവർക്ക്​ എംബസി ഒൗട്ട്​പാസ്​ ഉപയോഗിച്ച്​ തിരിച്ചുപോവാം. എന്നാൽ, ഒൗട്ട്​പാസ്​ വിതരണത്തിൽ അനിശ്ചിതത്വമുണ്ട്​. എംബസി നിയോഗിച്ച വളൻറിയർമാർ മുഖേന ഒൗട്ട്​പാസിന്​ അ​പേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ്​ രജിസ്​ട്രേഷന്​ വരേണ്ടെന്നാണ്​ എംബസി അറിയിച്ചത്​. അവർ രേഖകൾക്കായി എംബസിയി​ലേക്കും വരേണ്ട.

എമർജൻസി സർട്ടിഫിക്കറ്റ്​ നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ്​ എംബസി അറിയിപ്പ്​​. ഇത്​ എന്നത്തേക്ക്​ ശരിയാവുമെന്ന്​ വ്യക്​തതയില്ല. പാസ്​പോർട്ടുള്ളവർ യാത്രക്ക്​ തയാറെടുത്ത്​ ലഗേജ്​ ഉൾപ്പെടെയാണ്​ വരേണ്ടത്​. യാത്ര ദിവസം വരെ കുവൈത്ത്​ അധികൃതർ ഇവർക്ക്​ താമസമൊരുക്കും. പാസ്​പോർട്ട്​, സിവിൽ ​െഎഡി, എമർജൻസി സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകൾ കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക്​ ഒന്നിലെ ഗേൾസ്​ പ്രൈമറി സ്​കൂളിൽ തിരിച്ചറിയൽ പരിശോധനക്ക്​ എത്തണം. ഇൗ ഘട്ടത്തിൽ ഇവരെ ഷെൽട്ടറിലേക്ക്​ മാറ്റുന്നില്ല. അതിനാൽ, ഇത്തരക്കാർ യാത്രക്കുള്ള ലഗേജ്​ കൊണ്ടുവരേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story