നോമ്പുതുടങ്ങാൻ ദിവസങ്ങൾ മാത്രം; ഒരുക്കത്തിൽ അനിശ്ചിതത്വം
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരുക്കം സംബന്ധിച്ച് അനിശ്ചിതത്വം. കോവിഡ് പ ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം നോമ്പുതുറക്കുള്ള സന്നാഹങ്ങൾ ഉൾപ്പെടെ കാര്യങ്ങളിൽ അനിശ് ചിതത്വമുണ്ട്. പള്ളികളിലും തമ്പുകളിലുമായി റമദാന്‍ മാസം നടത്തിവരുന്ന നോമ്പുതുറ പരിപാടികൾ ഇത്തവണ ഉണ്ടാവില്ലെ ന്ന് ഒാഖാഫ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനകളുടെ ഇഫ്താർ സംഗമങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കും വിലക്കുണ്ട്. ഒൗഖാഫ് മന്ത്രാലയം പള്ളികളിൽ ഒരുക്കിയിരുന്ന നോമ്പുതുറ സൗകര്യം ലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജോലിയും വരുമാനവുമില്ലാതെ വീട്ടിലിരിക്കുന്നവർ നിരവധിയാണ്. ദൈനംദിന ഭക്ഷണാവശ്യത്തിന് തന്നെ സംഘടനകൾ എത്തിക്കുന്ന കിറ്റുകളെയാണ് പലരും ആശ്രയിക്കുന്നത്.
ഇവർക്ക് നോമ്പുതുറ വിഭവങ്ങൾ ലഭ്യമാക്കൽ വലിയ ദൗത്യമാണ്. നോമ്പുതുറക്ക് തയാറാക്കുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വിലക്കില്ല. ജനങ്ങള്‍ ഒരുമിച്ചു കൂടാത്ത രീതിയിലായിരിക്കണം കിറ്റുകള്‍ വിതരണം ചെയ്യേണ്ടത്. വൈകീട്ട് അഞ്ചുമണി മുതൽ കർഫ്യൂ നിലനിൽക്കുന്നതിനാൽ ഭക്ഷണമെത്തിക്കൽ നേരത്തെയാക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ വിഭവ സമാഹരണത്തിന് പരിമിതിയുള്ളതിനാൽ എത്ര പേർക്ക് ഇങ്ങനെ എത്തിക്കാൻ കഴിയും എന്നതും ചോദ്യമാണ്.
പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ തറാവീഹും മറ്റു സംഘടിത നമസ്കാരങ്ങളും ഉണ്ടാവില്ല. റമദാനില്‍ നടത്തിവരുന്ന എല്ലാവിധ സംഘടനാ പരിപാടികൾക്കും അനുമതിയുണ്ടാവില്ലെന്ന് ഒൗഖാഫ് മന്ത്രി ഡോ. ഫഹദ് അല്‍ അഫാസി നേരത്തെ അറിയിച്ചിരുന്നു. ഔഖാഫ് മന്ത്രാലയത്തിെൻറ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയും അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
