ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം –കുവൈത്ത് അമീർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണ മെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. വിദേശരാ ജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുവൈത്തികളെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യം ആരംഭിച്ചതിെൻറ സന്തോഷം പ്രക ടിപ്പിക്കാൻ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ.
തിരിച്ചുവന്ന കുവൈത്തികളെയും അവരുടെ കുടുംബത്തെയും അമീർ അഭിനന്ദിച്ചു. താൻ ഏറെ സന്തോഷവാനാണെന്നും സ്വന്തം രാജ്യത്തെത്തിയ സ്വദേശികൾ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിലിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരിച്ചെത്തിക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ കുവൈത്തിലുള്ളവരും ഇനി തിരിച്ചുവരുന്നവരും ജാഗ്രത പാലിക്കണം.
വൈറസ് വ്യാപനം തടയാൻ കുവൈത്ത് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രശംസ ഇക്കാര്യത്തിൽ കുവൈത്തിന് ലഭിച്ചു. മഹാമാരിയെ പിടിച്ചുകെട്ടാൻ സർക്കാറിന് ജനങ്ങളുടെ പിന്തുണ വേണം. അത്യാഹിതങ്ങൾ പരമാവധി കുറക്കാൻ കഴിയണം. കോവിഡ് പ്രതിരോധത്തിനായി കർമനിരതരായ സർക്കാറിനെയും ജനങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായും അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
