ചെറിയ കടങ്ങൾ പൊതുമാപ്പിന് തടസ്സമാവില്ല –ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: സർക്കാറുമായി ബന്ധപ്പെട്ട ചെറിയ പിഴകളും കടങ്ങളും പൊതുമാപ്പിന് തടസ്സമാവില്ലെന്ന് ആഭ്യന ്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്മിനിസ് ട്രേഷനെ സമീപിച്ച് കേസിൽ പുനഃപരിശോധന ആവശ്യപ്പെട്ട് പരിഹാരം കണ്ട ശേഷമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവൂ. എന്നാൽ, നിസ്സാര തുകയുടെ കേസുകൾ താമസകാര്യ ജനറൽ അഡ്മിനിസ്ട്രേഷൻ വിട്ടുവീഴ്ച ചെയ്തേക്കും. അനധികൃത താമസക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തിരിച്ചുപോവണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.
നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമ ലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകും. പൊതുമാപ്പ് കാലം കഴിഞ്ഞാൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മാർച്ച് ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് അനധികൃതമായി താമസിച്ചതിെൻറ പിഴ പൂർണമായി ഒഴിവാക്കിയാണ് ഏപ്രിൽ ഒന്നുമുതൽ 30 വരെ പൊതുമാപ്പിന് അപേക്ഷിക്കാൻ അനുമതി നൽകിയത്. തിരിച്ചുപോവുന്ന വിദേശികളുടെ യാത്രാച്ചെലവ് കുവൈത്ത് സർക്കാർ വഹിക്കും. നിയമാനുസൃതം പുതിയ വിസയിൽ തിരിച്ചുവരുന്നതിന് അനുമതിയും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
