Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ഥി​രം രോ​ഗി​ക​ൾ...

സ്ഥി​രം രോ​ഗി​ക​ൾ മ​രു​ന്ന്​ കി​ട്ടാ​തെ പ്ര​യാ​സ​ത്തി​ൽ

text_fields
bookmark_border
സ്ഥി​രം രോ​ഗി​ക​ൾ മ​രു​ന്ന്​  കി​ട്ടാ​തെ പ്ര​യാ​സ​ത്തി​ൽ
cancel

കുവൈത്ത്​ സിറ്റി: നാട്ടിൽനിന്ന്​ മരുന്ന്​ വരുത്തിച്ച്​ കഴിച്ചിരുന്ന പ്രവാസികൾ മരുന്ന്​ കിട്ടാതെ പ്രയാസത്ത ിൽ. രണ്ടോ മൂന്നോ മാസം കൂടു​േമ്പാൾ നാട്ടിൽനിന്ന്​ മരുന്ന്​​ എത്തിച്ച്​ കഴിച്ചിരുന്ന നിരവധി പേരാണ്​ ഗൾഫ്​ രാ ജ്യങ്ങളിൽ വിമാന സർവിസ്​ മുടങ്ങിയതിനുശേഷം മരുന്ന്​ തീർന്ന്​​ പ്രയാസപ്പെടുന്നത്​.
പ്രമേഹം, രക്തസമ്മർദം, ഹൃദ ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്​ പ്രയാസത്തിലായിരിക്കുന്നത്​. ഹൃദ്രോഗികളാ ണ്​ ഏറ്റവും പ്രയാസം അനുഭവിക്കുന്നത്​.

കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുന്നതിനാൽ​ ഡോക്​ടറെ കണ്ട്​ മരുന്ന്​ മാറ്റി എഴുതി കഴിക്കാനും വഴിയില്ല. വലിയ ആശുപത്രികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുവെങ്കിലും ഗുരുതരമായ കേസുകളും ശസ്​ത്രക്രിയയും മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ എന്ന്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ നിർദേശമുണ്ട്​.

ഫാർമസികൾ പ്രവർത്തിക്കുന്നുവെങ്കിലും ആരോഗ്യ മന്ത്രാലയം ജീവനക്കാർ കോവിഡിന്​ പിറകെ ആയതിനാൽ മരുന്ന്​ ബാച്ചുകൾ പരിശോധിച്ച്​ റിലീസ്​ ചെയ്യുന്നതിൽ താമസം നേരിടുന്നു. അതുകൊണ്ടുതന്നെ മരുന്നുകൾക്ക്​ ക്ഷാമവും നേരിടുന്നുണ്ട്​. ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ​, രക്​തസമ്മർദ്ദമുള്ളവർ എന്നിവർ കഴിക്കുന്ന മരുന്നുകൾ ആണ്​ നാട്ടിൽനിന്ന്​ കൊണ്ടുവരാൻ കഴിയാതെ പ്രയാസത്തിലായത്​.

ഇതിന്​ പകരമായി കഴിക്കാവുന്ന വില കൂടിയ ചില മരുന്നുകൾ ഉണ്ടെങ്കിലും അവ വിദേശികൾക്ക്​ നൽകുന്നില്ല. മരുന്ന്​ കഴിക്കുന്ന രോഗികൾ മരുന്ന്​ മുടക്കുന്നത്​ രോഗം കടുക്കാനും മറ്റ്​ അസ്വസ്ഥതകൾക്കും കാരണമാവും. സ്ഥിരമായി മരുന്നു കഴിക്കുകയാണെങ്കിൽ സാധാരണ ജീവിതം നയിക്കാൻ കഴിയുന്ന ആയിരക്കണക്കിന്​ പേരാണ്​ ഗൾഫ്​ രാജ്യങ്ങളിലുള്ളത്​.

നാട്ടിൽ അവധിക്ക്​ പോയി വരുന്നവർക്ക്​ ഡോക്​ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മരുന്നു കൊണ്ടുവരാൻ കഴിയുമായിരുന്നു. യാത്രാവിമാനങ്ങൾ നിലച്ചതോടെ വഴിയടഞ്ഞു. ഇത്തരക്കാർ കഴിക്കുന്ന പല മരുന്നുകളും അതേ പേരിൽ ഇവിടെ ലഭ്യമല്ല. അതേസമയം, അതേ ഉള്ളടക്കമുള്ള മറ്റു ബ്രാൻഡുകളുടെ മരുന്നുകൾ വേറെ പേരുകളിൽ ലഭ്യമാണ്​.

ഇതുസംബന്ധിച്ച്​ സാധാരണക്കാർക്ക്​ വലിയ ധാരണയില്ല. കുവൈത്തിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവിസ്​ ആരംഭിക്കാൻ മന്ത്രിസഭ വ്യോമയാന വകുപ്പിന്​ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള വിമാന സർവീസ്​ ആരംഭിക്കാൻ സമയമെടുക്കും. ലൈഫ്​ സേവിങ്​സ്​ മരുന്നുകൾ ലഭ്യമാക്കാൻ എന്തെങ്കിലും വഴി കാണണമെന്നാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story