വിനീത്കുമാറിെൻറ സംസ്കാരം ബന്ധുക്കൾ കണ്ടത് വിഡിയോയിൽ
text_fieldsകുവൈത്ത് സിറ്റി: പ്രിയതമനെ അവസാനമായി ഒരുനോക്കുകാണാൻ കഴിയാതെ കടലിനക്കരെ നാട്ടിലിരുന്ന് ഹരിത വിതുമ്പി. മകൾ അവനികയും അച്ഛെൻറ ചേതനയറ്റ ശരീരം അവസാനമായി കണ്ടത് വിഡിയോയിലൂടെയാണ്. കോട്ടയം വിജയപുരം സ്വദേശി പാറയിൽ വി നീത്കുമാറാണ് (32) കുവൈത്തിൽ മരിച്ചത്. കുഴിയിൽ ഒരുപിടി മണ്ണുവാരിയിട്ട് വേർപാടിെൻറ വേദനയകറ്റാൻ ഒരു വഴിയുമ ില്ലായിരുന്നു. നാട്ടിലേക്കുള്ള വിമാന സർവിസ് നിർത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നാലും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കൾ ആദ്യം നിലപാട് എടുത്തത്.
അതിനായി ശ്രമവും നടത്തി. എന്നാൽ, എത്ര ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തതയില്ലാത്തതിനാൽ അവസാനം വേദനയോടെ അവർ കുവൈത്തിൽ സംസ്കരിക്കാൻ സമ്മതിച്ചു. പിതാവ് പി.ജി. വിജയനും മാതാവ് മോളമ്മയും സഹോദരി പ്രിയങ്കയും മറ്റു ബന്ധുക്കളും വിഡിയോ കോൺഫറൻസിലൂടെ മൃതദേഹ സംസ്കാരം കണ്ടു. അബ്ബാസിയയിൽ താമസിച്ചിരുന്ന വിനീത് കുമാർ കുളിമുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചത്.
കെ.കെ.എം.എ മാഗ്നറ്റ് ടീം നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് കാലത്തെ ലോകത്തിെൻറ ദുരന്തചിത്രങ്ങളിൽ ഒന്നാണ് മറുനാട്ടിൽ മൃതിയടഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാൻ വഴിയില്ലാത്തത്. കഴിഞ്ഞ ദിവസം കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഗുജറാത്ത് സ്വദേശി വിനയ്കുമാറിെൻറ മൃതദേഹവും സുലൈബീകാത്തിൽതന്നെയാണ് സംസ്കരിച്ചത്. കഴിഞ്ഞയാഴ്ച മരിച്ച മലയാളി യുവാവിനെയും സുലൈബീകാത്ത് ശ്മശാനത്തിൽ അടക്കി.