Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോലി നഷ്​ടമായ...

ജോലി നഷ്​ടമായ സ്വദേശികൾക്ക്​ സർക്കാർ ജോലി നൽകും

text_fields
bookmark_border
ജോലി നഷ്​ടമായ സ്വദേശികൾക്ക്​ സർക്കാർ ജോലി നൽകും
cancel

ഭക്ഷ്യവസ്​തുക്കൾ വിൽക്കുന്ന കടകൾക്കു​മാത്രമാണ്​ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി​
കുവൈത്ത്​ സിറ്റി: ക ോവിഡ്​ പ്രതിരോധത്തിന്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം സ്വകാര്യ മേഖലയിലെ ജോലി നഷ്​ടമായ സ്വദേശികൾക്ക്​ സർക്കാർ ജോലി നൽകും. സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക്​ മുഴുവൻ ശമ്പളവും നൽകണമെന്ന്​ സർക്കാർ ഉത്തരവിട്ടു.

സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടതിനാൽ നിരവധി സംരംഭകർ പ്രതിസന്ധിയിലാണ്​. ജോലിക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. അതിനിടയിലാണ്​ സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക്​ മുഴുവൻ ശമ്പളവും നൽകണമെന്ന്​ അധികൃതർ ഉത്തരവിട്ടത്​. കോവിഡ്​ പ്രതിരോധ നടപടികൾ സാമ്പത്തിക വ്യവസ്ഥയെയും വിപണിയെയും ബാധിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന്​ അധികൃതർ ആലോചിച്ചുവരുകയാണ്​.

ഭക്ഷ്യവസ്​തുക്കൾ വിൽക്കുന്ന കടകൾക്കു​മാത്രമാണ്​ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി​. മറ്റ്​ ആയിരക്കണക്കിന്​ കടകളാണ്​ അടച്ചിട്ടത്​. സ്വകാര്യ കമ്പനികൾ പലതും തുറക്കുന്നുണ്ടെങ്കിലും ഉൽപന്നങ്ങൾക്ക്​ ആവശ്യക്കാരും വിതരണത്തിന്​ സംവിധാനവും ഇല്ലാത്തതിനാൽ വരുമാനം നാമമാത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story