നഴ്സ്, ആരോഗ്യപ്രവർത്തകരെ സ്കൂളുകളിൽ പാർപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും പൊതു ആശുപത്രികൾക്കു സമീപമുള്ള സ്കൂളുകളിൽ പാർപ്പിക്കാൻ നീക്കം. താമസസൗകര്യം ഒരുക്കാൻ ആരോഗ്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാ ലയം, മറ്റു വകുപ്പുകൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ അടങ്ങിയ പ്രത്യേകസംഘം രൂപവത്കരിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾ വിട്ടുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം മറ്റു സജ്ജീകരണങ്ങൾ ഒരുക്കും. ആരോഗ്യ മന്ത്രാലയം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പാക്കും. പൊതുസുരക്ഷക്ക് പൊലീസിെൻറ മേൽനോട്ടമുണ്ടാവും. കോവിഡ് രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർ താമസകേന്ദ്രങ്ങളിൽ മറ്റുള്ളവർക്കൊപ്പം കഴിയുന്നത് വൈറസ് വ്യാപന സാധ്യത വർധിപ്പിക്കും എന്നതിനാലാണ് ഇവർക്ക് പ്രത്യേക താമസസൗകര്യമൊരുക്കാൻ തീരുമാനിച്ചത്.
കോവിഡ് ബാധിതരെ പരിചരിക്കുന്ന നിരവധി നഴ്സുമാർ ഇപ്പോൾ സ്വന്തം കുട്ടികളെ പിരിഞ്ഞ് തനിച്ചു താമസിക്കുകയോ കുട്ടികളെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയോ ആണ്. ഇതിന് കഴിയാത്തവർ ഭീതിയോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. അതേസമയം, സ്കൂളുകളിൽ താമസ സൗകര്യമൊരുക്കിയാലും എത്രനാൾ ഉറ്റവരെ പിരിഞ്ഞ് മാറിത്താമസിക്കേണ്ടിവരും എന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
