പൊതുമാപ്പ് കഴിഞ്ഞാൽ ശക്തമായ പരിശോധന –ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമം ലംഘിച്ച് താമസിക്കുന്നവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും പൊതുമ ാപ്പ് കാലാവധി കഴിഞ്ഞാൽ ശക്തമായ പരിശോധന നടത്തുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കി. രജിസ് ട്രേഷൻ സെൻറർ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ അനധികൃത താമസക്ക ാരെയും പിടികൂടി നാടുകടത്തും.
പൊതുമാപ്പ് കാലത്ത് പോവുന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ അനുവാദമുണ്ടാവുമെങ്കിലും അതുകഴിഞ്ഞുള്ള പരിശോധനയിൽ പിടിക്കപ്പെടുന്നവരെ തിരിച്ചുവരാൻ കഴിയാത്തവിധം വിരലടയാളം എടുത്താണ് നാടുകടത്തുക. രാജ്യത്തിെൻറ മുക്കുമൂലകളിൽ പരിശോധനയുണ്ടാവുമെന്നും ആരെയും പിടികൂടാതിരിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുവൈത്ത് അധികൃതർ യാത്രാചെലവ് വഹിച്ചാണ് ഇപ്പോൾ അനധികൃത താമസക്കാരെ സ്വന്തം നാട്ടിൽ അയക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയതുമുതൽ യാത്രാദിവസം വരെ താമസവും ഭക്ഷണവും അധികൃതർ നൽകുന്നുണ്ട്. ഇവരെ താമസിപ്പിക്കാൻ 11 സെൻററുകളാണ് സജ്ജീകരിച്ചത്. ലഗേജും സിവിൽ െഎഡിയും പാസ്പോർട്ടുമായാണ് ക്യാമ്പിൽ എത്തേണ്ടത്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് രജിസ്ട്രേഷൻ ക്യാമ്പിലെ സജ്ജീകരണങ്ങൾ വിലയിരുത്തി. നേരത്തേ താമസരേഖകൾ ഇല്ലാത്തവരുടെ സ്‌പോൺസർമാരുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി വിസകച്ചവടം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു.