സ്വകാര്യ കമ്പനികളുടെ പ്രവർത്തനം നിയന്ത്രണങ്ങളുടെ ഫലമില്ലാതാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നത് കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ കനത്ത നി യന്ത്രണങ്ങൾക്ക് ഫലമില്ലാതാക്കുന്നു. നൂറുകണക്കിന് സ്വകാര്യ കമ്പനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇവ ിടങ്ങളിലെ ജീവനക്കാരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. സമീപ ദിവസങ്ങളിൽ ഇന്ത്യക്കാർക്കിടയിലാണ് വൈറസ് പടർന ്ന് പിടിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം കമ്പനിയിൽനിന്ന് വൈറസ് ബാധയേറ്റവരോ അവരോട് സമ്പർക്കം പുലർത്തിയവരോ ആണ്. വൈകീട്ട് അഞ്ചുമണി മുതൽ പുലർച്ചെ നാലുമണി വരെയാണ് രാജ്യത്ത് കർഫ്യൂ നിലവിലുള്ളത്.
അതുകൊണ്ടുതന്നെ പകൽ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നു. നിയമപ്രകാരം പൊതുഅവധി ദിവസങ്ങളിൽ സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇൗ സാധ്യത ഉപയോഗപ്പെടുത്തിയാണ് ഭൂരിഭാഗം കമ്പനികളും പ്രവർത്തിക്കുന്നത്. പേടിയോടെയാണ് ആളുകൾ ജോലിക്ക് പോവുന്നത്. മിക്കവാറും കമ്പനികൾ സാനിറ്റൈസറും കയ്യുറയും ലഭ്യമാക്കുന്നുണ്ട്. ചില കമ്പനികൾ ഇതിലും കാര്യമായി ശ്രദ്ധിക്കുന്നില്ല. ജീവനക്കാരുടെ സ്വയം നിയന്ത്രണം കാരണമാണ് കൂടുതൽ പടരാതെ പിടിച്ചുനിൽക്കാൻ കാരണം.
ബസ്, ടാക്സി സർവിസുകൾ നിലച്ചതോടെ കമ്പനികൾ സ്വന്തമായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പോയി മേലധികാരികളിൽനിന്ന് ജീവനക്കാരിലെത്തുകയും അവർ വഴി ലേബർ ക്യാമ്പുകളിൽ എത്തുകയും ചെയ്ത സംഭവങ്ങൾ ഏറെയാണ്. ആയിരങ്ങളാണ് ഇങ്ങനെ നിരീക്ഷണ വലയത്തിലായത്. കമ്പനികൾ പ്രവർത്തിക്കാതായാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് മൂലമുള്ള പ്രതിസന്ധി ഉണ്ടാവും. എന്നാൽ, നിലവിലെ ഭാഗിക നിയന്ത്രണം മാസങ്ങൾ നീണ്ടുപോയാൽ പ്രതിസന്ധിയിലാവുന്ന ലക്ഷക്കണക്കിനാളുകൾ വേറെയുമുണ്ട്.
അതുകൊണ്ടുതന്നെ കുറച്ചുദിവസം പൂർണ നിയന്ത്രണം ഏർപ്പെടുത്തിയാൽ വൈറസ് പ്രതിസന്ധിയിൽനിന്ന് മോചനം നേടാൻ കഴിയുമെങ്കിൽ അതാണ് നല്ലതെന്ന വികാരം പൊതുവിലുണ്ട്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെടണമെന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ പൂർണ നിയന്ത്രണത്തിന് മുതിരാത്തത്.