Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്​:...

പൊതുമാപ്പ്​: ഇന്നുമുതൽ രജിസ്​ട്രേഷൻ ഇൗജിപ്​തുകാർക്ക്​

text_fields
bookmark_border
പൊതുമാപ്പ്​: ഇന്നുമുതൽ  രജിസ്​ട്രേഷൻ ഇൗജിപ്​തുകാർക്ക്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ താമസനിയമലംഘകർക്ക്​ ഏർപ്പെടുത്തിയ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്നതിനുള്ള ര ജിസ്​ട്രേഷൻ തിങ്കളാഴ്​ച മുതൽ ഇൗജിപ്​ത്​ പൗരന്മാർക്ക്​. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഫിലിപ്പീൻസുകാരുടെ രജിസ്​ട ്രേഷനായിരുന്നു. ഏപ്രിൽ ആറുമുതൽ 10 വരെ ഇൗജിപ്​തുകാർ, 11 മുതൽ 15 വരെ ഇന്ത്യക്കാർ, 16 മുതൽ 20 വരെ ബംഗ്ലാദേശികൾ, 21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്ന രീതിയിലാണ്​ നടപടിക്രമങ്ങൾക്ക്​ തീയതി നിശ്ചയിച്ചിട്ടുള്ളത്​.

രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തനസമയം. പുരുഷന്മാർ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂളിലും സ്​ത്രീകൾ ഫർവാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലുമാണ്​ എത്തേണ്ടത്​. ഇതുകൂടാതെ രണ്ടു​ കേന്ദ്രങ്ങൾകൂടി ഞായറാഴ്​ച മുതൽ പ്രവർത്തിക്കുന്നുണ്ട്​. ജലീബ്​ അൽ ശുയൂഖിലാണ്​ പുതുതായി രണ്ടു​ കേന്ദ്രം തുറന്നത്​. സ്​ത്രീകൾക്ക്​ ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂളും പുരുഷന്മാർക്ക്​ ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂളുമാണ്​ രജിസ്​ട്രേഷൻ കേന്ദ്രമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story