കുവൈത്തിൽ ദുരന്തനിവാരണത്തിന് പദ്ധതി തയാറാക്കി സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: വൈറസ് വ്യാപനം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുേമ്പാൾ ഏത് അടിയന്ത ര സാഹചര്യത്തെയും നേരിടാൻ പദ്ധതി തയാറാക്കി സംഘടനകൾ. ഡോക്ടർമാർ, ആരോഗ്യ പ്രവർ ത്തകർ, ആംബുലൻസ് ഡ്രൈവർമാർ, സന്നദ്ധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച് പ രിചയമുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രവാസി സംഘടനകൾ വാട്സ്ആപ് ഗ്രൂപ്പുക ളൊരുക്കിയിട്ടുണ്ട്.
സ്ഥിതി നിയന്ത്രണാതീതമായാൽ എന്തൊക്കെ പ്രതിസന്ധികളാണ് നേരിടേണ്ടിവരുകയെന്നും അവ എങ്ങനെ പരിഹരിക്കുമെന്നുമുള്ള ചർച്ചകൾ ഈ ഗ്രൂപ്പുകളിൽ സജീവമാണ്.
ചികിത്സ, രോഗവ്യാപനം തടയൽ, അടിയന്തര സേവനങ്ങൾ എത്തിക്കൽ, കുട്ടികളെയും കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റൽ, ജോലിയില്ലാത്തവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കൽ തുടങ്ങിയവക്കെല്ലാമാണ് മുന്നൊരുക്കം നടത്തുന്നത്. പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ പ്രവർത്തനങ്ങൾക്ക് തടസ്സമാണെങ്കിലും സ്വന്തമായി വാഹനമുള്ളവരെ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ രൂപവത്കരിച്ച് സാധ്യമാവുന്നവിധം ദുരന്തനിവാരണം നടത്താനാണ് ഒരുക്കം നടത്തുന്നത്. കുവൈത്ത് സർക്കാറും കുവൈത്തി സന്നദ്ധ സംഘടനകളും ചിട്ടയായി നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയും ആവശ്യമെങ്കിൽ വളൻറിയർമാരെയും നൽകാൻ സംഘടനകൾ തയാറാണ്.
കോവിഡ് ബാധിച്ചവരെ ചികിത്സിക്കാൻ ഇപ്പോൾ കുവൈത്തിൽ ആവശ്യത്തിന് സംവിധാനമുണ്ട്. രോഗവ്യാപനം മുന്നിൽക്കണ്ട് ആരോഗ്യ മന്ത്രാലയം ബെഡുകളും ഐ.സി.യുവും വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗം വന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനെക്കാൾ വ്യാപനം തടയുന്നതിനാണ് ഊന്നൽ നൽകേണ്ടതെന്ന അഭിപ്രായത്തിനാണ് ചർച്ചകളിൽ മുൻതൂക്കം. നിരവധി പേർക്ക് ജോലിയും വരുമാനവും ഇല്ലാത്തതിനാൽ ഭക്ഷണമെത്തിച്ചുനൽകുന്ന പ്രവർത്തനം വ്യവസ്ഥാപിതമായി നിർവഹിക്കേണ്ടിവരും. വൈകാതെ തന്നെ ഇത് ആരംഭിക്കേണ്ടിയും വരും. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ശക്തി പകരുന്നതാണ് പ്രവാസി കൂട്ടായ്മകളുടെ സംഘബോധവും സന്നദ്ധതയും.