പന്തുകളിക്കും ഷോപ്പിങ്ങിനുമുള്ള സമയം ഇതല്ല...
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ മാനിക്കാതെ പുറത്തിറങ്ങി നടക്കുകയാണ് നിരവധി പേർ. ചെറുമൈതാനങ്ങളിൽ പന്തുകളിക്കുന്ന കുട്ടികൾക്ക് സന്ദർഭത്തിെൻറ ഗൗരവം വ്യക്തമാക്കേണ്ട രക്ഷിതാ ക്കളിൽ ചിലർ കളികണ്ട് കരക്കിരിക്കുകയാണ്. ജീവിതം സ്തംഭിച്ചുപോവാതിരിക്കാനാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന് ന സൂപ്പർമാർക്കറ്റുകൾക്കും റെസ്റ്റാറൻറുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.
കുട്ടികളെ ഷോപ്പിങ്ങിന് കൊണ്ടുപോവരുതെന്ന് കർശന നിർദേശമുണ്ട്. എന്നാൽ, ഇത് അവഗണിച്ചാണ് സ്ത്രീകളെയും കുട്ടികളെയും കൂട്ടി പലരും ഷോപ്പിങ്ങിന് ഇറങ്ങുന്നത്. ബാച്ചിലർ മുറികളിൽനിന്ന് ഒന്നോ രണ്ടോ സാധനങ്ങൾ വാങ്ങാൻ സുഹൃത്തുക്കൾ ഒരുമിച്ചിറങ്ങുകയാണ്. വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. സമീപദിവസങ്ങളിൽ ഇന്ത്യക്കാരുടെ എണ്ണമാണ് കുതിച്ചുകയറുന്നത്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരിൽ ഒരുവിഭാഗം എന്നിട്ടും വളരെ ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.
ഇത് ഇങ്ങനെ തുടരുകയാണെങ്കിൽ ഭാഗിക കർഫ്യൂ പൂർണ കർഫ്യൂ ആക്കി മാറ്റാൻ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ശുയൂഖ്, മഹ്ബൂല എന്നിവിടങ്ങളിൽ നിയന്ത്രണത്തിന് കഴിഞ്ഞ ദിവസം സൈന്യം ഇറങ്ങി. കർഫ്യൂ സമയത്ത് പൂർണ അച്ചടക്കത്തോടെ വീട്ടിലിരിക്കുന്നവരാണ് അല്ലാത്ത സമയങ്ങളിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പോലും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ പുറത്തിറങ്ങുന്നത്.
LATEST VIDEO