കർഫ്യൂ ഒരാഴ്ച പിന്നിട്ടു; പൂർണ കർഫ്യൂവിന് മടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് കുവൈത്തിൽ സർക്കാർ പ്രഖ്യാപിച്ച ഭാഗിക കർഫ്യൂ ഒരാഴ്ച പിന്നിട്ടു. പൊലീസിെൻറയും സൈന്യത്തിെൻറയും ശക്തമായ നിരീക്ഷണത്തിെൻറ പിൻബലത്തിൽ വൈകീട്ട് അഞ്ചുമണി മുതൽ പുലർച്ചെ നാലുവരെ കുവൈത്തിൽ റോഡുകൾ വിജനമാണ്. കൃത്യം അഞ്ചുമണി മുതൽ പുറത്തുകാണുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. ശനിയാഴ്ച ഏഴ് സ്വദേശികൾ അറസ്റ്റിലായി. ശനിയാഴ്ച വിദേശികൾ ആരും അറസ്റ്റിലായില്ല. ഒരാഴ്ചക്കിടെ സ്വദേശികളും വിദേശികളുമടക്കം 130ഒാളം പേരാണ് കർഫ്യൂ ലംഘനത്തിന് അറസ്റ്റിലായത്. കർഫ്യൂ പൊതുവിൽ രാജ്യനിവാസികൾ അനുസരിക്കുന്നുണ്ട്.
അതേസമയം, കർഫ്യൂ അല്ലാത്ത സമയങ്ങളിൽ ജനങ്ങൾ ധാരാളമായി പുറത്തിറങ്ങുന്നു. കടകൾ അടച്ചിട്ടുണ്ടെങ്കിലും റോഡുകളിൽ വാഹനങ്ങൾ യഥേഷ്ടമുണ്ട്. ബസുകൾക്കും ടാക്സികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വന്തം വാഹനത്തിൽ ആളുകൾ പുറത്തുപോവുന്നു. ഇത് രാജ്യം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാണ്. ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് വീട്ടിലിരിക്കുന്നില്ലെങ്കിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ മടിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് കഴിഞ്ഞദിവസം പറഞ്ഞു. പകൽ പുറത്തിറങ്ങാൻ അനുവദിച്ചത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ്. കൊറോണ വൈറസ് ഭീതിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
