ഫിസയെ കേൾക്കാം, ചിത്രങ്ങളിലൂടെ
text_fieldsകുവൈത്ത് സിറ്റി: സർക്കാറും ആരോഗ്യ മന്ത്രാലയവും കഠിനപ്രയത്നം നടത്തുേമ്പാൾ വീട്ടിലിരിക്കണമെന്നും സൂക്ഷി ക്കണമെന്നുമുള്ള നിർദേശങ്ങൾ അനുസരിക്കാതെ തന്നിഷ്ടം കാണിക്കുന്ന നിരവധി പേർ ചുറ്റുമുണ്ട്.
സർക്കാർ കർഫ്യൂ പ്രഖ്യാപിക്കാൻ നിർബന്ധിതരായത് ഇത്തരം പ്രവർത്തനങ്ങൾ കാരണമാണ്. അത്തരക്കാർ ഒരു നിമിഷം ഇൗ കൊച്ചുമിടുക്കി പറയുന്നതൊന്ന് കേട്ടിരുന്നെങ്കിൽ...
കോവിഡ് കാലത്തെടുക്കേണ്ട മുൻകരുതലുകൾ ജാബിരിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ഫിസ ഫാത്തിമ പറയുന്നത് ചിത്രങ്ങളിലൂടെയാണ്. ഫ്ലാറ്റിന് മുൻവശത്ത് ചുവരിൽ ഫിസ വരച്ച ചിത്രങ്ങൾ കണ്ടവർക്ക് ചെയ്യേണ്ടതും പാടില്ലാത്തതും സംബന്ധിച്ച് കൂടുതൽ സംശയങ്ങൾ ഉണ്ടാവാനിടയില്ല. തൃശൂർ പാടൂർ സ്വദേശി നജീബിെൻറയും ശരീഫയുടെയും മകളാണ് ഫിസ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
