വായ്പ തിരിച്ചടവ്: പ്രവാസികളുടെ പ്രതീക്ഷ ബാങ്കിങ് അസോസിയേഷനിൽ
text_fieldsകുവൈത്ത് സിറ്റി: ബാങ്ക് വായ്പ തിരിച്ചടവിൽ ഇളവ് ലഭിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ബാങ്കിങ് അസോസിയേ ഷനിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. കോവിഡ് പ്രതിരോധ ഭാഗമായ നിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ചിട്ടുള്ളത് വിദ േശികളെയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാ മമാത്രമാവുകയോ ചെയ്തിട്ടുണ്ട്. വാടകക്കും നിത്യവൃത്തിക്കും പ്രയാസപ്പെടുന്ന ഘട്ടത്തിൽ ബാങ്ക് വായ്പ തിരിച്ചടവ് കൂടി താങ്ങാനാവുന്ന അവസ്ഥയല്ല.
കുവൈത്ത് പൗരന്മാരുടെ വായ്പ തിരിച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ നടപടികൾ വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിച്ച് നടപടിയെടുക്കണമെന്ന അമീറിെൻറ നിർദേശമനുസരിച്ചാണ് സ്വദേശികളുടെ വായ്പ തിരിച്ചടവിന് മൊറേട്ടാറിയം പ്രഖ്യാപിച്ചത്. ബിദൂനികൾക്കും കുവൈത്തി സ്ത്രീകളുടെ വിദേശികളായ മക്കൾക്കും കൂടി ഇതേ ഇളവുണ്ടാകുമെന്നാണ് ബാങ്കിങ് അസോസിയേഷൻ ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചത്.
വിദേശികളുടെ വായ്പാ മൊറട്ടോറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് അസോസിയേഷൻ നിലപാട്. അതേസമയം, ഇളവിെൻറ മാനദണ്ഡങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിദേശികളുടെ പ്രയാസം വിവിധ തലങ്ങളിൽനിന്ന് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. നിബന്ധനകൾ കൂടാതെ ആറുമാസത്തെ മൊറേട്ടാറിയം തങ്ങൾക്കും ലഭിക്കുമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലുമാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
