കർഫ്യൂ അല്ലാത്തപ്പോഴും പുറത്തിറങ്ങരുത്​ –ആരോഗ്യ മന്ത്രാലയം

  • ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾക്ക്​ കർഫ്യൂ അല്ലാത്ത സമയങ്ങളിൽ  പുറത്തിറങ്ങാം

08:20 AM
26/03/2020

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ്​ പ്രതിരോധത്തിന്​ ഏർപ്പെടുത്തിയ നിരോധനാജ്ഞ കഴിഞ്ഞുള്ള സമയങ്ങളിലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയം. 
വൈകീട്ട്​ അഞ്ചുമണി മുതൽ പുലർച്ച നാലുവരെയാണ്​ രാജ്യത്ത്​ നിരോധനാജ്ഞ നിലവിലുള്ളത്​. ഇൗ സമയം കഴിഞ്ഞ്​ ആളുകൾ നിരത്തിൽ സജീവമാകുന്ന സാഹചര്യത്തിലാണ്​ ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അഭ്യർഥന നടത്തിയത്​. വൈറസ്​ ഭീതി പൂർണമായി ഒഴിയുന്നതുവരെ ആളുകൾ വീട്ടിലിരിക്കണം.

ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾക്ക്​ കർഫ്യൂ അല്ലാത്ത സമയങ്ങളിൽ പുറത്തിറങ്ങാം. പുറത്തിറങ്ങു​േമ്പാൾ അത്യാവശ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. ജനസമ്പർക്കം ഒഴിവാക്കണം. ആളുകളുമായി ഇടപഴകു​േമ്പാൾ ഒരു മീറ്റർ അകലം പാലിക്കണം. സർക്കാർ ഇൗ നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്തിയത്​ ജനങ്ങളുടെ ആരോഗ്യസുരക്ഷക്കാണെന്ന്​ മന്ത്രാലയം ഒാർമിപ്പിച്ചു. 

Loading...
COMMENTS