Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ: നാലുമണി മുതൽ...

കർഫ്യൂ: നാലുമണി മുതൽ റോഡിൽ മരണപ്പാച്ചിൽ

text_fields
bookmark_border
കർഫ്യൂ: നാലുമണി മുതൽ റോഡിൽ മരണപ്പാച്ചിൽ
cancel
camera_alt?????????????? ????????? ????????? ??????

കുവൈത്ത് സിറ്റി: നിരോധനാജ്​ഞ ആരംഭിക്കുന്ന വൈകീട്ട്​ അഞ്ചുമണിക്ക്​ മുമ്പുള്ള സമയങ്ങളിൽ രാജ്യത്തെ റോഡുകളി ൽ അമിതവേഗത്തിൽ വാഹനങ്ങളുടെ പാച്ചിൽ. കൃത്യം അഞ്ചുമണി മുതൽ പൊലീസ്​ റോഡിലുള്ള വാഹനങ്ങൾ പിടികൂടുന്നുണ്ട്​. അതിനാൽ, നിശ്ചിത സമയത്തിന്​ മുമ്പ്​ താമസസ്ഥലത്തെത്താനുള്ള തിടുക്കമാണ്​ ആളുകൾക്ക്​. മുൻകാലങ്ങളെ അപേക്ഷിച്ച്​ ഇപ്പോൾ പൊതുവെയും കർഫ്യൂവിന്​ മുമ്പുള്ള സമയങ്ങളിൽ പ്രത്യേകിച്ചും റോഡിൽ തിരക്ക്​ കുറവാണ്​. മൂന്നുമണി മുതലേ വാഹനങ്ങൾ കുറയുന്നു. നാലുമണിക്ക്​ ശേഷമുള്ള സമയങ്ങളിലാണ്​ തിരക്കിട്ട ഒാട്ടം​.

മൂന്നുമണി മുതലേ ഷോപ്പിങ്​ മാളുകൾ ഉപഭോക്​താക്കളെ പുറത്തിറക്കി അടക്കാൻ ആരംഭിക്കുന്നുണ്ട്​. രാജ്യത്ത്​ കർഫ്യൂ പൂർണമാണ്​. അവശ്യസർവിസുകളുടെ ഗണത്തിൽപെടുത്തി പ്രത്യേകാനുമതി നൽകിയ വാഹനങ്ങൾ മാത്രമേ കർഫ്യൂ സമയത്ത്​ ഒാടുന്നുള്ളൂ. നിരോധനാജ്​ഞ ലംഘിച്ച 45 പേരെ ചൊവ്വാഴ്​ച അറസ്​റ്റ്​ ചെയ്​തു. ഇതിൽ എട്ടുപേർ സ്വദേശികളും 37 പേർ വിദേശികളുമാണ്​. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലാണ്​ കൂടുതൽ നിയമലംഘനം. കാപിറ്റൽ ഗവർണറേറ്റിൽ 24 പേരും ഹവല്ലിയിൽ 20 പേരും അറസ്​റ്റിലായി. ജഹ്​റ ഗവർണറേറ്റിൽ ഒരാൾ പിടിയിലായി. മറ്റു ഗവർണറേറ്റുകളിൽ ആരും അറസ്​റ്റിലായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story