ഫർവാനിയ, മുബാറക്​ അൽ കബീർ ഗവർണറേറ്റിൽ 635 കടകള്‍ പൂട്ടിച്ചു

  • കഫേകളും സാധാരണ കടകളുമാണ് കൂടുതലും അടച്ചുപൂട്ടിയത്

10:55 AM
24/03/2020
ആരോഗ്യ മന്ത്രാലയത്തി​െൻറ മാർഗനിർദേശങ്ങൾ ലംഘിച്ച കടകൾ മുനിസിപ്പാലിറ്റി പൂട്ടിക്കുന്നു

കുവൈത്ത് സിറ്റി: കോവിഡ്​ പ്രതിരോധ ഭാഗമായി കഴിഞ്ഞ ഒരാഴ്ച ഫര്‍വാനിയ, മുബാറക് അൽ കബീര്‍ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച്​ മുനിസിപ്പാലിറ്റി പരിശോധനകള്‍ നടത്തി. കഫേകള്‍, റസ്​റ്റാറൻറുകള്‍, ഹാളുകള്‍, കടകള്‍, സലൂണുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തത്. രണ്ട്​ ഗവർണറേറ്റിലുമായി പരിശോധനയില്‍ 635 കടകള്‍ അടച്ചുപൂട്ടുകയും 587 കടകള്‍ക്ക്​ താക്കീത്​ നല്‍കുകയും ചെയ്തു. 

കഫേകളും സാധാരണ കടകളുമാണ് കൂടുതലും അടച്ചുപൂട്ടിയത്. ആരോഗ്യ മന്ത്രാലയവും ശുചിത്വ വകുപ്പും മുന്നോട്ടുവെക്കുന്ന നിർദേശങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടി. 305 കടകൾക്ക്​ പിഴ ചുമത്തി. 10 അമ്യൂസ്‌മ​െൻറ്​ പാര്‍ക്കുകളും 293 പൊതുയിടങ്ങളും അടച്ചുപൂട്ടി. പ്രദേശത്തെ പ്രധാന റോഡുകള്‍ കഴുകി. ഫർവാനിയ മുനിസിപ്പാലിറ്റി 562 കടകൾ പൂട്ടിക്കുകയും 546 താക്കീത്​ നൽകുകയും ചെയ്തു. ഈ ഭാഗത്തെ 302 കടകള്‍ക്കാണ് പിഴ ചുമത്തിയത്. മുബാറക്​ അൽ കബീറിൽ 73 കടകളും 10 അമ്യൂസ്‌മ​െൻറ്​ പാര്‍ക്കുകളും പൂട്ടുകയും 41 കടകൾക്ക്​ താക്കീത്​ നൽകുകയും ചെയ്​തു.

Loading...
COMMENTS