വൈറസ്​ പരിശോധനക്ക് കുവൈത്ത്​​ വിമാനത്താവളം സജ്ജം

  • മൂന്നു​ കേന്ദ്രങ്ങൾ സ്ഥാപിച്ചു; പരിശോധന ഉപകരണങ്ങൾ എത്തിച്ചു

10:46 AM
24/03/2020

കുവൈത്ത്​ സിറ്റി: മനുഷ്യരിലെ കൊറോണ വൈറസ്​ സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങളും കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. 
തദ്ദേശീയ, അന്തർദേശീയ മരുന്ന്​ കമ്പനികളുടെ ഏകോപനത്തിൽ ആരോഗ്യ മന്ത്രാലയം വൈറസ്​ പരിശോധന ഉപകരണങ്ങൾ കഴിഞ്ഞദിവസം രാജ്യത്ത്​ എത്തിച്ചു. 

അമേരിക്കൻ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷ​​െൻറ അംഗീകാരമുള്ള ഉപകരണം 45 മിനിറ്റിനകം വൈറസ്​ ബാധ കണ്ടുപിടിക്കാൻ കഴിയുന്നതാണെന്ന്​ ആരോഗ്യ മന്ത്രാലയം മരുന്ന്​ നിയന്ത്രണ വിഭാഗം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല അൽ ബദർ പറഞ്ഞു. നേരത്തേ 10 മിനിറ്റിനകം വൈറസ്​ ബാധ കണ്ടുപിടിക്കാൻ കഴിയുമെന്നായിരുന്നു അവകാശവാദം.

വൈറസ്​ പരിശോധനക്ക്​ കുവൈത്ത്​ വിമാനത്താവളത്തിൽ മൂന്ന്​ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്​. രാജ്യത്തേക്ക്​ വരുന്നവർ കോവിഡ്​ -19 മുക്​തമാണെന്ന്​ ഉറപ്പാക്കാനാണിത്​. ഒരേസമയം 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയതാണ് പരിശോധന കേന്ദ്രം. ചൈനയിൽനിന്നാണ്​ ആരോഗ്യ മന്ത്രാലയം ഉപകരണങ്ങൾ എത്തിച്ചത്​. 

Loading...
COMMENTS