പൊതുമാപ്പ് പ്രതീക്ഷയിൽ പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. ഇതുസംബന്ധിച്ച സൂചനകൾ ഉന്നതതലങ്ങളിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച അമീറിെൻറ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നുണ്ട്. യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്ന് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം പറഞ്ഞു. രാജ്യത്തെ ഒരു ലക്ഷത്തിന് മുകളിൽ വരുന്ന താമസ നിയമലംഘകർക്ക് സ്വയം കീഴടങ്ങി തിരിച്ചുപോവാൻ അവസരമൊരുക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രബലമായ സൂചനകൾ.
പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും സർക്കാർ ചെലവിൽ നൽകി അനധികൃത താമസക്കാരെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതാണ് സർക്കാർ ആലോചിക്കുന്നത്. ഏഴുവർഷത്തെ ഇടവേളക്ക് ശേഷം 2018 ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. ഏപ്രിൽ 22 വരെ അനുവദിച്ച പൊതുമാപ്പ് 50,000ത്തോളം പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്.
പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ 1,54,000 പേരാണ് ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്. ഒരുലക്ഷത്തിന് മുകളിൽ ആളുകൾ ഇപ്പോൾ ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്. രാജ്യത്തെ ജനസാന്ദ്രത കുറക്കാൻ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ് സർക്കാർ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
