കുവൈത്തിനും ഇന്ന് ജുമുഅ ഇല്ലാത്ത വെള്ളി
text_fieldsപ്രവാചക അധ്യാപനത്തിെൻറ പിൻബലമുണ്ടെന്ന് പണ്ഡിതന്മാരുടെ സാക്ഷ്യം
കുവൈത്ത് സി റ്റി: കുവൈത്തിന് ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച പുതിയ അനുഭവം. കഴിഞ്ഞ ആഴ്ചയാണ് കുവൈത ്ത് മതകാര്യ മന്ത്രാലയം ജുമുഅയും സംഘടിത നമസ്കാരങ്ങളും നിർത്തി പള്ളികൾ അടച്ചിടാൻ തീരുമാനിച്ചത്. എങ്കിലും തീരുമാനമെത്താൻ വൈകിയതിനാൽ ഭൂരിഭാഗം പള്ളികളിലും ജുമുഅ നടന്നു. ജുമുഅ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിത്തുടങ്ങുന്ന ഘട്ടത്തിലാണ് ഒൗഖാഫ് തീരുമാനം താഴെ തട്ടിലേക്ക് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച അസർ നമസ്കാരത്തോടെ പള്ളിയിലെ സംഘടിത നമസ്കാരം പൂർണമായി നിലച്ചു.
വൈകാരിക തലങ്ങൾ മാറ്റിവെച്ച് വീട്ടിൽ നമസ്കരിക്കാൻ ജനങ്ങളും ഇപ്പോൾ മാനസികമായി സന്നദ്ധമായിക്കഴിഞ്ഞു. രോഗവ്യാപനത്തിന് കാരണമാവുമെന്ന് ഭയക്കുന്ന സാഹചര്യത്തിൽ പള്ളിയിൽ വരുന്നത് ഒഴിവാക്കി വീട്ടിൽ നമസ്കരിക്കുക തന്നെയാണ് ചെയ്യേണ്ടതെന്ന് ഇസ്ലാമിക പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തുന്നത് വിശ്വാസികൾക്ക് ആശ്വാസം പകരുന്നു. ബുഖാരി, മുസ്ലിം തുടങ്ങിയ പ്രമുഖർ റിപ്പോർട്ട് ചെയ്ത പ്രവാചക വചനങ്ങൾ മുൻനിർത്തിയാണ് വീടുകളിൽ നമസ്കരിക്കണമെന്ന് നിർദേശിച്ചതെന്ന് മതകാര്യ മന്ത്രാലയം ഉത്തരവിനൊപ്പം പുറത്തുവിട്ട ഫത്വയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
