പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് -19 പ്രതിരോധിക്കാനായി രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ശഹീദ് പാര്‍ക്ക്, കുവൈത്ത് ടവര്‍, ശൈഖ് ജാബിർ കൾചറൽ സെൻറർ, ശൈഖ് അബ്ദുല്ല അൽ സാലിം മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളാണ് പൂട്ടിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. ജനങ്ങളുടെ ആരോഗ്യവും പൊതുസുരക്ഷയും കണക്കിലെടുത്താണ് മിനിസ്റ്റീരിയൽ കൗൺസിൽ തീരുമാനപ്രകാരം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതെന്ന് അറിയിപ്പ് നോട്ടീസിൽ പറയുന്നു.
രാജ്യത്തെ മറ്റൊരു പ്രധാനവിനോദ സഞ്ചാര കേന്ദ്രമായ മൃഗശാല നേരത്തേ അടച്ചിരുന്നു. മാര്‍ച്ച് 29 വരെയെങ്കിലും ഇവ പൊതുജനങ്ങള്‍ക്കു തുറന്നു കൊടിക്കില്ലെന്നാണ് വിവരം. ഇത് നീട്ടാനും ഇടയുണ്ട്. ആളുകൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
