Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ​ജി​പ്​​ത്, സി​റി​യ,...

ഈ​ജി​പ്​​ത്, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ രാജ്യങ്ങളിൽ​നി​ന്ന്​ വ​ന്ന​വ​ർ​ക്ക്​ പ​രി​ശോ​ധ​ന

text_fields
bookmark_border
ഈ​ജി​പ്​​ത്, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ  രാജ്യങ്ങളിൽ​നി​ന്ന്​ വ​ന്ന​വ​ർ​ക്ക്​ പ​രി​ശോ​ധ​ന
cancel
camera_alt?????????????? ??????????????????????? ??????????????? ??????? ?????????

കു​വൈ​ത്ത് സി​റ്റി: ഇൗ​ജി​പ്​​ത്, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന​വ​ർ​ക്ക്​ മി​ശ്​ ​​രി​ഫ്​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​റി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ൽ വൈ​റ​സ്​ പ​രി ​ശോ​ധ​ന തു​ട​ങ്ങി. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന ജ​ഹ്​​റ നി​വാ​സി​ക​ൾ​ക്ക്​ വ്യാ​ഴാ​ഴ്​​ച പ​രി​ശോ​ധ ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്​​ച മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ ഹാ​ജ​രാ​വ​ണം. ഇ​ന്ത്യ, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ, താ​യ്​​ല​ൻ​ഡ്, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക, അ​സ​ർ​ബൈ​ജാ​ൻ, തു​ർ​ക്കി, ജോ​ർ​ജി​യ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, സ്​​പെ​യി​ൻ, അ​മേ​രി​ക്ക, നെ​ത​ർ​ല​ൻ​ഡ്സ്​, നോ​ർ​വേ, ഇം​ഗ്ല​ണ്ട്, ബെ​ൽ​ജി​യം, സ്വീ​ഡ​ൻ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന​വ​ർ​ക്കു​​കൂ​ടി പ​രി​ശോ​ധ​ന​യു​ണ്ട്. ഇ​വ​രു​ടെ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​വ​ർ 14നും ​ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​വ​ർ 15നും ​അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​വ​ർ 16നും ​കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ മാ​ർ​ച്ച്​ 17നും ​ആ​ണ്​ ഹാ​ജ​രാ​വേ​ണ്ട​ത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​മ​ണി​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. പ​രി​ശോ​ധ​ന​ക്ക്​ എ​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്നും വീ​ഴ്​​ച വ​രു​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യം അ​റി​യി​ച്ച​തു​​പ്ര​കാ​രം വൈ​റ​സ്​​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന​വ​രെ​ല്ലാം പ​രി​ശോ​ധ​ന​ക്ക്​ എ​ത്ത​ണ​മാ​യി​രു​ന്നു.

ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ മൂ​ന്നു രാ​ജ്യ​ക്കാ​ർ മാ​ത്രം എ​ന്ന അ​റി​യി​പ്പു​ണ്ടാ​യ​ത്. ഇ​ത്​ നി​ര​വ​ധി ൃപേ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പു​മു​ണ്ടാ​ക്കി. ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ക്കാ​രും വ്യാ​ഴാ​ഴ്​​ച മി​ശ്​​​രി​ഫി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി. ഇ​തു​കാ​ര​ണം, വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. റോ​ഡു​മു​ത​ൽ നീ​ണ്ട വ​രി കാ​ണാ​മാ​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി ഇ​ട​പ​ഴ​കാ​തി​രി​ക്കാ​ൻ സ​ജ്ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ത്തി​യ മ​റ്റു രാ​ജ്യ​ക്കാ​രെ അ​ധി​കൃ​ത​ർ മ​ട​ക്കി​യി​ല്ല. അ​തേ​സ​മ​യം, 151 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച്​ അ​ന്വേ​ഷി​ച്ച​വ​രോ​ട്​ മ​റ്റു രാ​ജ്യ​ക്കാ​ർ ഇ​പ്പോ​ൾ വ​രേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story