മാലിന്യവീപ്പകൾ അണുമുക്തമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മാലിന്യ വീപ്പകൾ അണുവിമുക്തമാക്കുന്ന നടപടിക്ക് കുവൈത്ത ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. കോവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് ആറ് ഗവർണറേറ്റുകളിലുമുള്ള മാലിന്യ വീപ്പകൾ അണുനാശിനി തളിച്ചു വൃത്തിയാക്കാൻ നടപടി ആരംഭിച്ചത്. വ്യാഴാഴ്ച മാത്രം 37,460 വീപ്പകൾ അണുമുക്തമാക്കിയതായി അധികൃതർ അറിയിച്ചു. ലക്ഷക്കണക്കിന് മാലിന്യ വീപ്പകളാണ് രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ളത്.
ഇവ പൂർണമായി അണുമുക്തമാക്കാൻ ദിവസങ്ങളുടെ കഠിനപരിശ്രമം വേണ്ടിവരും. ദൈനംദിന മാലിന്യശേഖരണത്തിനൊപ്പം വീപ്പകൾ അണുമുക്തമാക്കുകകൂടി ചെയ്യണമെങ്കിൽ അധിക ജീവനക്കാരെ നിയമിക്കേണ്ടിവരും. ക്യാമ്പിൽ പാർപ്പിച്ചവർക്ക് അല്ലാതെയും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യാപക അണുനശീകരണം ഉൾപ്പെടെ നടപടികളിലേക്ക് അധികൃതർ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
