പുതിയ പരിശോധന ഉപകരണം ഇൗ ആഴ്ച എത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി പുതിയ പരിശോധന സംവിധാനങ്ങൾ ഇൗ ആഴ്ച എത്തിക്കും. വൈറസ് പരിശോധന ഫലം 10 മുതൽ 15 മിനിറ്റിനകം അറിയാൻ കഴിയുമെന്നാണ് അവകാശവാദം. പ്രധാനമായും വിമാനത്താവളത്തിൽ ഇറങ്ങുന്നവരെ പരിശോധിക്കാനാണ് ഉപകരണങ്ങൾ. വൈറസ്ബാധിത രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ ഇൗ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവിസുകൾ മാർച്ച് 13ന് പുനഃസ്ഥാപിച്ചേക്കും.
വിമാന സർവിസ് നിർത്തലാക്കിയുള്ള നിർദേശം മാർച്ച് 13 വെള്ളിയാഴ്ച രാത്രി 12 മണിവരെ മാത്രമാണെന്നാണ് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ പറയുന്നത്. അതിനുമുമ്പ് പരിശോധന ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തുമെന്നാണ് കരുതുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് പുതിയ മൊബൈൽ തെർമൽ കാമറകൾ സ്ഥാപിക്കാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകി. വൈറസ്ബാധയുടെ ലക്ഷണങ്ങളിലൊന്നായ പനി എളുപ്പം കണ്ടെത്താൻ കഴിയുന്നതാണ് തെർമൽ കാമറ. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പം മാറ്റാൻ കഴിയുന്ന മൊബൈൽ കാമറകളാണ് കുവൈത്ത് വിമാനത്താവളത്തിൽ ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
