മരണമെന്ന് വ്യാജ പ്രചാരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ്-19 ബാധിച്ച് മരണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യ ാജ പ്രചാരണം. കൊറോണ ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിത്സയിലുള്ള 70കാരി മരിച്ചുവെന്നാണ് വ്യാജ പ്രചാരണമുണ്ടായത്. ആരോഗ്യ മന്ത്രാലയം സംഭവം നിഷേധിച്ച് രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണവും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. തെറ്റായ വിവരങ്ങൾ അടങ്ങിയ ശബ്ദസന്ദേശങ്ങളും കാര്യമായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളെ അറിയിക്കുന്നുണ്ട്. ഉൗഹാപോഹങ്ങളെ ആശ്രയിക്കാതെ ഒൗദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
