തമ്പുകാലം അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം
text_fieldsകുവൈത്ത് സിറ്റി: തണുപ്പ് ആസ്വാദന തമ്പുകാലം അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം. നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. രാജ്യത്തിെൻറ വിവിധ ദിക്കുകളിലായി 34 മരുപ്രദേശ ങ്ങളാണ് മുനിസിപ്പാലിറ്റി ശൈത്യകാല കൂടാരങ്ങൾക്കായി അനുവദിച്ചത്. ഇത്തവണ തമ്പുകാലം നീട്ടാൻ സാധ്യതയില്ലെന്നാണ് വിവരം. മാർച്ച് 15 കഴിഞ്ഞ് പ്രവർത്തിക്കുന്ന തമ്പുകൾ പൊളിച്ചുനീക്കുകയും ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
മാർച്ച് 16ന് മുമ്പ് ഉടമകൾ പൊളിച്ചുനീക്കാത്ത തമ്പുകൾ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി മൂന്നു മാസത്തിനുശേഷം സാധനസാമഗ്രികൾ ലേലം ചെയ്തുവിൽക്കും. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ തമ്പുകൾക്ക് ഇത് ബാധകമാണ്. മുന്നോടിയായി ആദ്യം തമ്പുടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും. എന്നാൽ, ലൈസൻസ് ഇല്ലാത്തവർക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല. പരിശോധന കാമ്പയിൻ മുനിസിപ്പാലിറ്റി അടുത്ത ആഴ്ചതന്നെ ആരംഭിക്കും. ആദ്യം ലൈസൻസില്ലാത്ത തമ്പുകൾ കണ്ടെത്താനാണ് അധികൃതർ ശ്രമിക്കുക. അതുകഴിഞ്ഞാണ് ലൈസൻസുള്ള തമ്പുകൾ നിശ്ചിത സമയം കഴിഞ്ഞും നീക്കാത്തത് പിടികൂടാനിറങ്ങുക.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിയമലംഘനങ്ങൾ കുറവായിരുന്നു എന്നതാണ് വിലയിരുത്തൽ. തമ്പുകള്‍ കേന്ദ്രീകരിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ഇത്തവണയും നിരവധി പരിശോധന നടത്തി. ലൈസന്‍സില്ലാതെയും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായ തമ്പുകൾ പൊളിച്ചുനീക്കി. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം നടത്തിയ തമ്പുകളാണ് പൊളിച്ചുമാറ്റിയത്. അടുത്ത തവണ സീസൺ കാലപരിധിയിൽ മാറ്റംവരുത്തണോ എന്നതു സംബന്ധിച്ച് മുനിസിപ്പാലിറ്റിയിലെ ശൈത്യകാല തമ്പ് സമിതി യോഗം ചേർന്ന് തീരുമാനിക്കും. തമ്പുകേന്ദ്രങ്ങർ നിരീക്ഷിക്കാന്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി പഠിച്ചുവരുകയാണ്. ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചാൽ അടുത്ത തവണ ഇത് നടപ്പാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
