Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാണിജ്യ വ്യവസായ...

വാണിജ്യ വ്യവസായ വകുപ്പ് പരിശോധന കാമ്പയിൻ

text_fields
bookmark_border
വാണിജ്യ വ്യവസായ വകുപ്പ് പരിശോധന കാമ്പയിൻ
cancel
camera_alt??????? ??????? ??????? ??????????? ?????? ???????? ??????????

കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ വകുപ്പ് വിവിധ ഫാര്‍മസികള്‍, മാര്‍ക്കറ്റുകള്‍, കോഒാപറേറ്റിവ് സൊസൈറ്റികള്‍ ക േന്ദ്രീകരിച്ച്​ പരിശോധന നടത്തി. നിയമലംഘനം നടത്തിയ ഒരു ഫാര്‍മസി അടച്ചുപൂട്ടി. 135 ഫാര്‍മസികളിലാണ്​ പരിശോധന നടന്നത്​. ഇതില്‍ 35 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട്​ചെയ്തു.
135 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെ 97 പരാതികള്‍ ലഭിച്ചിരുന്നു. വിലയിൽ കൃത്രിമം കാണിക്കുക, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട്​ ചെയ്തത്.


അന്തലൂസ് ഭാഗങ്ങളിലെ പച്ചക്കറി, പഴവര്‍ഗ മാര്‍ക്കറ്റുകളിലും അല്‍കൂത്ത് മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്തിയിരുന്നു. കോവിഡ്​ പ്രതിരോധ നടപടി സ്വീകരിക്കണമെന്നും മാര്‍ക്കറ്റുകൾ വൃത്തിയായി സംരക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരായ ഈദ് അല്‍ റാഷിദ്, ഫൈസല്‍ അല്‍ അന്‍സാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story